ETV Bharat / technology

വോഡഫോൺ ഐഡിയയുടെ 5ജി ക്ലബ്ബിൽ ഇനി ബെംഗളൂരുവും: വിഐ 5ജി സേവനങ്ങൾ നാളെ അവതരിപ്പിക്കും - VI 5G SERVICE IN BENGALURU

ഡൽഹി, മുംബൈ, പട്‌ന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ 5ജി സേവനങ്ങൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ബെംഗളൂരുവിലേക്കും വിപുലീകരിക്കുന്നത്.

VODAFONE IDEA  VI 5G PLANS  VI 5G IN BENGALURU  വോഡഫോൺ ഐഡിയ
Vodafone Idea Announced the Launch of Vi 5G Service in Bengaluru (Image Credit: Vodafone Idea)
author img

By ETV Bharat Tech Team

Published : June 10, 2025 at 9:03 PM IST

1 Min Read

ഹൈദരാബാദ്: ബെംഗളൂരുവിൽ തങ്ങളുടെ 5ജി സേവനങ്ങൾ നാളെ (2025 ജൂൺ 11) മുതൽ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി വോഡഫോൺ ഐഡിയ. മുംബൈ, പട്‌ന, ചണ്ഡീഗഢ്, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ 5ജി സർവീസുകൾ ലോഞ്ച് ചെയ്‌തതിന് പിന്നാലെയാണ് ബെംഗളൂരുവിലും അവതരിപ്പിക്കാനൊരുങ്ങുന്നത്. 5ജി സേവനങ്ങൾ പിന്തുണയ്‌ക്കുന്ന ഉപകരണങ്ങളുള്ള ബെംഗളൂരുവിലെ വിഐ ഉപയോക്താക്കൾക്ക് പുതിയ സേവനങ്ങൾ ലഭ്യമാവും.

ലോഞ്ച് ഓഫറെന്നോണം 299 രൂപയും അതിൽ കൂടുതലുമുള്ള റീച്ചാർജ് പ്ലാനുകൾ ഉപയോഗപ്പെടുത്തുന്നവർക്ക് പരിധിയില്ലാത്ത 5G ഡാറ്റ നൽകുമെന്ന് വിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ 5G നെറ്റ്‌വർക്ക് സാധ്യമാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി വിഐ സാംസങുമായി സഹകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.

പ്രകടനം മെച്ചപ്പെടുത്തുന്നതിനായി എഐ പവർഡ് സെൽഫ്-ഓർഗനൈസിങ് നെറ്റ്‌വർക്കുകളും (SON) ഈ നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തടസ്സമില്ലാത്ത 5G അനുഭവം നൽകുമെന്നാണ് വിഐ പറയുന്നത്. 5ജി സർവീസുകൾ അവതരിപ്പിച്ചതിനൊപ്പം കർണാടകയിലെ 4G നെറ്റ്‌വർക്കും വിഐ നവീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 10 മാസത്തിനുള്ളിൽ, തങ്ങളുടെ ഇൻഡോർ കവറേജ് വർധിപ്പിക്കുന്നതിനായി കമ്പനി ഏകദേശം 3,000 സൈറ്റുകളിൽ 900 MHz സ്പെക്ട്രം വിന്യസിച്ചിട്ടുണ്ട്. കൂടാതെ, 1800 സൈറ്റുകളിൽ 2100 MHz സ്പെക്ട്രം ശേഷി ഇരട്ടിയാക്കുകയും 2100 MHz സ്പെക്ട്രം മറ്റൊരു 1,000 സ്ഥലങ്ങളിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്‌തിട്ടുണ്ട്.

4,100ലധികം സൈറ്റുകളിൽ വോഡഫോൺ ഐഡിയ 1800 MHz ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്. നഗര, ഗ്രാമപ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 2024 മാർച്ച് മുതൽ 46% ശേഷി വർധനവ് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. 5G സ്പെക്ട്രം നേടിയ 17 മുൻഗണനാ സർക്കിളുകളിലും 2025 ഓഗസ്റ്റോടെ 5G സേവനങ്ങൾ പുറത്തിറക്കുമെന്ന് വോഡഫോൺ ഐഡിയ ഇതിനകം തന്നെ പറഞ്ഞിട്ടുണ്ട്.

Also Read:

  1. ചാറ്റ്‌ജിപിടി പണിമുടക്കി: വലഞ്ഞ് ഉപയോക്താക്കൾ; ഡൗൺ ആയെന്ന് സമ്മതിച്ച് ഓപ്പൺ എഐ
  2. ലിക്വിഡ് ഗ്ലാസ് തീമിൽ ആപ്പിളിന്‍റെ iOS 26: ഐഫോണിൽ പുത്തൻ ഡിസൈനും പുതിയ സവിശേഷതകളും; കൂടുതലറിയാം..
  3. പുതിയ ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4വി എത്തി: വിലയും സവിശേഷതകളും
  4. 50 എംപി ഫ്രണ്ട് ക്യാമറയുമായി മോട്ടറോള എഡ്‌ജ് 60 ഇന്ത്യൻ വിപണിയിൽ: വിലയും ഫീച്ചറുകളും അറിയാം...
  5. വില പതിനായിരത്തിൽ താഴെ: 6000 എംഎഎച്ചിന്‍റെ ബാറ്ററി; പുതിയ ഫോൺ പുറത്തിറക്കാനൊരുങ്ങി iQOO

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.