ETV Bharat / technology

ആകാശ വിസ്‌മയങ്ങൾ കാഴ്‌ചവെക്കാനായി വ്യോമസേനയുടെ അഡ്വഞ്ചർ എയർ ഷോ; പങ്കെടുക്കുന്ന യുദ്ധവിമാനങ്ങൾ ഇവയെല്ലാം - CHENNAI MARINA BEACH AIR SHOW 2024

ആകാശത്ത് മിന്നുന്ന പ്രകടനം കാഴ്‌ച്ച വെക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. 92-ാംവാർഷികാഘോഷത്തോടനുബന്ധിച്ചാണ് ഒക്ടോബർ 6ന് ചെന്നൈ മറീന ബീച്ചിൽ എയർ അഡ്വഞ്ചർ ഷോ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ മികച്ച പ്രകടനങ്ങൾ കാഴ്‌ചവയ്‌ക്കാൻ പോകുന്ന യുദ്ധവിമാനങ്ങളും ഷോ നയിക്കാൻ പോകുന്ന ടീമും ഏതെല്ലാമെന്ന് പരിചയപ്പെടാം.

author img

By ETV Bharat Tech Team

Published : Oct 1, 2024, 5:25 PM IST

INDIAN AIR FORCE  ഇന്ത്യൻ വ്യോമസേന  ചെന്നൈ എയർ ഷോ 2024  LCA TEJAS AIRCRAFT
Representative image (Photo: ETV Bharat / Meta)

ചെന്നൈ: ഇന്ത്യൻ വ്യോമസേനയുടെ 92-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി അഡ്വഞ്ചർ എയർ ഷോ സംഘടിപ്പിക്കുന്നു. ഒക്ടോബർ 6ന് തമിഴ്‌നാട്ടിലെ ചെന്നൈ മറീന ബീച്ചിലായിരിക്കും ഷോ സംഘടിപ്പിക്കുക. 'ചെന്നൈ എയർ ഷോ 2024' എന്ന പേരിൽ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പരിപാടി രാജ്യത്തിൻ്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ ഇന്ത്യൻ വ്യോമസേനയുടെ അചഞ്ചലമായ സംഭാവനയെ എടുത്തുകാണിക്കുന്നതായിരിക്കും.

അന്നേ ദിവസം വ്യോമസേനയുടെ 72 വിമാനങ്ങൾ അതിഗംഭീരമായ എയറോബാറ്റിക് സ്റ്റണ്ടുകളും ആകാശ സ്റ്റണ്ടുകളും നടത്തും. 2023 ഒക്ടോബർ 8 ന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ സമാനമായ രീതിയിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് കാഴ്‌ചക്കാരാണ് അന്ന് ഷോ കാണാൻ എത്തിയത്. ചെന്നൈ എയർ അഡ്വഞ്ചർ മേളയിൽ പ്രകടനം കാഴ്‌ച വെക്കുന്ന ടീമുകളുടെയും വിമാനങ്ങളുടെയും വിശദമായ വിവരങ്ങൾ നൽകുന്നു.

ആകാശ് ഗംഗ ടീം:

ഇന്ത്യൻ വ്യോമസേനയുടെ എലൈറ്റ് സ്കൈ ഡൈവിങ് ടീമാണ് ആകാശഗംഗ. വലിയ ഉയരങ്ങളിൽ നിന്ന് ആവേശകരമായ ഫ്രീ-ഫാൾ സ്റ്റണ്ടുകൾ നടത്താറുണ്ട് ആകാശ് ഗംഗ ടീം. ഇവർ പ്രകടനം കാഴ്‌ചവെക്കുന്നത് വളരെ കൃത്യതയോടെയും ഏകോപനത്തോടെയും ആണ്. പ്രേക്ഷകരെ ആകർഷിക്കാൻ സങ്കീർണമായ പ്രകടനങ്ങൾ അവതരിപ്പിക്കുന്നതിൽ ആകാശ് ഗംഗ ശ്രദ്ധ നേടിയിട്ടുണ്ട്.

INDIAN AIR FORCE  ഇന്ത്യൻ വ്യോമസേന  ചെന്നൈ എയർ ഷോ 2024  LCA TEJAS AIRCRAFT
Akash Ganga Group (IAF)

സൂര്യകിരൺ എയറോബാറ്റിക് ടീം:

പ്രേക്ഷകരെ മുൾമുനയിൽ നിർത്തികൊണ്ട് മികച്ച പ്രകടനങ്ങൾ കാഴ്‌ചവെക്കുന്നവരാണ് സൂര്യകിരൺ എയറോബാറ്റിക് ടീം. വളരെ സങ്കീർണമായ സ്റ്റണ്ടുകൾ ചെയ്‌താണ് സൂര്യകിരൺ ടീം ആകാശ വിസ്‌മയം തീർക്കുന്നത്.

സാരംഗ് ഹെലികോപ്റ്റർ ഡിസ്പ്ലേ ടീം:

ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിക്കുന്ന ധ്രുവ് ഹെലികോപ്റ്ററുകളാണ് സാരംഗ് ഹെലികോപ്റ്റർ ഡിസ്പ്ലേ ടീമിലുള്ളത്. ഇവ ഉപയോഗിച്ചാണ് ടീം തങ്ങളുടെ വ്യോമശേഷി ജനങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിക്കുന്നത്. അതിശയിപ്പിക്കുന്ന ചലനങ്ങളും പാറ്റേണുകളുമാണ് ഇവർ കാഴ്‌ചവെക്കുന്നത്.

ഇന്ത്യൻ വ്യോമസേനയുടെ കഴിവുകളും മികവും പ്രദർശിപ്പിക്കുന്നതിനായി ചെന്നൈയിൽ നടക്കാനിരിക്കുന്ന 'അഡ്വഞ്ചർ എയർ ഷോ'യിൽ പങ്കെടുക്കുന്ന യുദ്ധവിമാനങ്ങൾ ഏതെല്ലാമെന്നും, അവയുടെ സവിശേഷതകൾ എന്തെല്ലാമെന്നും പരിശോധിക്കാം.

ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ്:

  • നിർമാതാവ്: ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL)
  • ഡിസൈൻ: എയറോനോട്ടിക്കൽ ഡെവലപ്‌മെൻ്റ് ഏജൻസിയും (എഡിഎ) എച്ച്എഎല്ലും ചേർന്ന് വികസിപ്പിച്ചത്
  • ടൈപ്പ്: സിംഗിൾ എഞ്ചിൻ, 4.5 ജനറേഷൻ, മൾട്ടിറോൾ ഫൈറ്റർ
  • ആദ്യ പറക്കൽ: 2001 ജനുവരി 4
  • വ്യോമസേനയ്‌ക്ക് കൈമാറിയ ദിവസം: ജനുവരി 17, 2015.
  • ഫീച്ചറുകൾ: ഡെൽറ്റ വിങ് ഡിസൈൻ, ഫ്ലൈ-ബൈ-വയർ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം, അഡ്വാൻസ്‌ഡ് ഏവിയോണിക്‌സ്
  • വേരിയന്‍റുകൾ: തേജസ് മാർക്ക് 1, മാർക്ക് 1A, തേജസ് ട്രെയിനർ/ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റ്
  • ഉപയോക്താക്കൾ: ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നേവി
  • ഉത്‌പാദനം: നിലവിൽ 50 ലധികം യൂണിറ്റുകൾ നിർമിച്ചു. വിവിധ തരത്തിലുള്ള 324 വിമാനങ്ങളെങ്കിലും ഇനിയും വാങ്ങാൻ പദ്ധതിയുണ്ട്.

ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (LCH) പ്രശാന്ത്:

  • ഡിസൈൻ: പ്രോജക്‌ട് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) വികസിപ്പിച്ചത്
  • ടൈപ്പ്: മൾട്ടി-റോൾ ലൈറ്റ് അറ്റാക്ക് ഹെലികോപ്റ്റർ
  • ആദ്യ പറക്കൽ: 2010 മാർച്ച് 29
  • ലോഞ്ച്: 2022 ഒക്ടോബർ 3
  • ഫീച്ചറുകൾ: ഉയർന്ന പ്രവർത്തന ശേഷി, നൂതനമായ ഏവിയോണിക്‌സും ആയുധങ്ങളും
  • ഉപയോക്താക്കൾ: ഇന്ത്യൻ വ്യോമസേനയും ഇന്ത്യൻ സൈന്യവും
  • ഉത്‌പാദനം: പരിമിതമായ തോതിലാണ് നിലവിൽ ഉത്‌പാദനം നടക്കുന്നത്. ഇതുവരെ 19 യൂണിറ്റുകളാണ് നിർമ്മിച്ചത്.

ഡക്കോട്ട ക്ലാസിക് വിമാനം:

  • ടൈപ്പ്: മിലിറ്ററി ട്രാൻസ്‌പോർട്ട്
  • നിർമാതാവ്: ഡഗ്ലസ് എയർലൈൻസ്
  • വ്യോമസേനയ്‌ക്ക് കൈമാറിയ വർഷം: 1936
  • ഫീച്ചറുകൾ: ട്വിൻ-എഞ്ചിൻ, രണ്ടാം ലോകമഹായുദ്ധസമയത്ത് സൈനിക, ചരക്ക് ഗതാഗതത്തിനായി വ്യാപകമായി ഉപയോഗിച്ച വിമാനം

ഹാർവാർഡ്:

  • തരം: നൂതന പരിശീലന വിമാനം
  • നിർമ്മാതാവ്: നോർത്ത് അമേരിക്കൻ ഏവിയേഷൻ
  • വ്യോമസേനയ്‌ക്ക് കൈമാറിയ വർഷം: 1935
  • ഫീച്ചറുകൾ: രണ്ടാം ലോകമഹായുദ്ധസമയത്ത് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചിരുന്ന എഞ്ചിൻ, ആയിരക്കണക്കിന് പൈലറ്റുമാരെ പരിശീലിപ്പിച്ച വിമാനം, എയർഷോകളിലും പ്രദർശനങ്ങളിലും മികച്ച പ്രകടനം കാഴ്‌ചവെച്ച ജനപ്രിയ വിമാനം

വരാനിരിക്കുന്ന എയർ ഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ മുൻനിര ടീമുകളായ ആകാശ് ഗംഗ, സൂര്യകിരൺ, ഹെലികോപ്റ്റർ ടീം സാരംഗ് എന്നിവരായിരിക്കും പ്രകടനങ്ങൾ അവതരിപ്പിക്കുന്നത്. ഈ വിശിഷ്‌ട ടീമുകൾക്കൊപ്പം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ പ്രശാന്ത്, ഹെറിറ്റേജ് വിമാനങ്ങളായ ഡക്കോട്ട, ഹാർവാർഡ് എന്നിവയും പരേഡിൽ പങ്കെടുക്കും.

Also Read: 26 റഫാൽ മറൈൻ ജെറ്റ് ഇടപാടിനുള്ള അന്തിമ വില സമർപ്പിച്ച് ഫ്രാന്‍സ്; അജിത് ഡോവല്‍ നാളെ ഫ്രാന്‍സില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.