ബീജിങ് : ബീജിങ്ങിലെ തെരുവില്‍ നടക്കുന്ന 21 കിലോമീറ്റര്‍ മാരത്തണ്‍ ഓട്ടം കാണാന്‍ നിരവധി പേരാണ് തടിച്ചുകൂടിയിയത്. മാരത്തണിന്‍റെ ഏറ്റവും വലിയ സവിശേഷത, ഓടാന്‍ നില്‍ക്കുന്നത് മനുഷ്യര്‍ മാത്രമല്ല എന്നതാണ്. ഡസൻ കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകളാണ് ബീജിങ്ങിലെ ഇ ടൗണില്‍ മാരത്തണ്‍ ഓടാന്‍ അണിനിരന്നത്.
യഥാർഥ സാഹചര്യങ്ങളിൽ ബൈപെഡൽ റോബോട്ടുകളുടെ പരിധികൾ പരീക്ഷിക്കുന്നതിനായിരുന്നു മാരത്തണ്‍ ഓട്ടം. സ്റ്റാർട്ടര്‍ തോക്കില്‍ വെടി പൊട്ടിയതോടെ റോബോട്ടുകൾ ഓടിത്തുടങ്ങി. ചൈനീസ് പോപ്പ് ഗാനമായ 'ഐ ബിലീവ്' ഉച്ചഭാഷിണികളിൽ ആവർത്തിച്ച് മുഴങ്ങുന്നുണ്ടായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓരോ റോബോട്ടിന്‍റെയും നീക്കങ്ങള്‍ ഷൂട്ട് ചെയ്യാനും ആളുകളെ തയാറാക്കി നിര്‍ത്തിയിരുന്നു. ഓട്ടത്തിനിടെ ഒരു റോബോട്ട് മറിഞ്ഞുവീണ് ഏതാനും മിനിറ്റ് നിലത്ത് തന്നെ കിടന്നു. കാണികളുടെ ആർപ്പുവിളികൾ കേട്ട് സ്വയം എഴുന്നേറ്റ് വീണ്ടും ഓടി റോബോട്ട്.
പ്രൊപ്പല്ലറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മറ്റൊരു റോബോട്ട് സ്റ്റാർട്ടിങ് ലൈനും മുറിച്ചുകടന്ന് ബാരിക്കേടിലും ഇടിച്ചാണ് നിന്നത്. മനുഷ്യര്‍ക്കും റോബോട്ടുകള്‍ക്കും വെവ്വേറെ ട്രാക്കുകളാണ് നല്‍കിയിരുന്നത്.
ഹ്യൂമനോയിഡ് റോബോട്ടുകളില്‍ നടത്തിയ ഈ പരീക്ഷണം സാങ്കേതിക വിദ്യയിലെ ഒരു വലിയ കുതിച്ചുചാട്ടമായാണ് കണക്കാക്കുന്നതെന്ന് ബീജിങ് ഇ-ടൗണിൻ്റെ മാനേജ്‌മെൻ്റെ കമ്മിറ്റി ഡെപ്യൂട്ടി ഡയറക്‌ടർ ലിയാങ് ലിയാങ് എഎഫ്‌പിയോട് പറഞ്ഞു. ഹ്യൂമനോയിഡ് റോബോട്ടുകളെ വ്യവസായവത്കരണത്തിലേക്ക് ഒരു പടി കൂടി അടുപ്പിക്കാൻ മാരത്തൺ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടെക് റേസ്
ചൈനയിലുടനീളമുള്ള ഇരുപതോളം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. 75 മുതൽ 180 സെൻ്റിമീറ്റർ വരെ ഉയരവും 88 കിലോഗ്രാം (194 പൗണ്ട്) വരെ ഭാരവുമുള്ള റോബോട്ടുകളാണ് മാരത്തണില്‍ പങ്കെടുത്തത്. ചിലത് സ്വയം നിയന്ത്രിച്ചാണ് ഓടുന്നത്, മറ്റുള്ളവ എഞ്ചിനീയർമാരുടെ നിയന്ത്രണത്തിലും.
ആൻഡ്രോയിഡുകളുടെ പ്രകടനവും വിശ്വാസ്യതയും പരീക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് എഞ്ചിനീയർമാർ എഎഫ്‌പിയോട് പറഞ്ഞു. ഓട്ടം വിജയിക്കുകയല്ല, മറിച്ച് പൂർത്തിയാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
ഹ്യൂമനോയിഡ് റോബോട്ടുകൾ ഉൾപ്പെടുന്ന ഭാവി പ്രവർത്തനങ്ങൾക്ക് അടിത്തറയിടാൻ ഈ ഓട്ടം സഹായിക്കുമെന്ന് ഡ്രോയിഡ്അപ്പിൽ നിന്നുള്ള 25 വയസുകാരനായ യുവ എഞ്ചിനീയർ കോങ് യിചാങ് പറഞ്ഞു. മനുഷ്യ സമൂഹവുമായി യഥാർഥത്തിൽ സംയോജിച്ച് മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നതാണ് ഹ്യൂമനോയിഡ് റോബോട്ടുകളുടെ സവിശേഷത.

ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈന എഐ റോബോട്ടിക്‌സ് മേഖലകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അമേരിക്കയ്ക്ക് നേരിട്ടുള്ള വെല്ലുവിളിയാകുമിതെന്നാണ് വിലയിരുത്തല്‍. ചൈനീസ് സ്റ്റാർട്ടപ്പ് ആയ ഡീപ്‌സീക്ക് എഐ മേഖലയില്‍ വലിയ വെല്ലുവിളിയാണ് അമേരിക്കയ്ക്ക് അടക്കം ഉയര്‍ത്തിയത്.