ETV Bharat / technology

ആൻഡ്രോയിഡ് ഉപയോക്താക്കളെ സന്തോഷവാർത്ത! "എന്തു കണ്ടാലും തത്സമയം അറിയാം", ജെമിനൈ ലൈവ് ഇനി സൗജന്യം - GOOGLE GEMINI LIVE FOR ANDROID

ജെമിനൈ ആപ്പ് വരും ആഴ്‌ചയോടെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാവും

GOOGLE GEMINI LIVE  GOOGLE AI DEVELOPMENT  ഗൂഗിള്‍ ജെമിനൈ  AI Technology Development
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : April 18, 2025 at 3:31 PM IST

2 Min Read

ഹൈദരാബാദ്: ജെമിനൈ ലൈവിലേക്ക് എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും സൗജന്യ ആക്‌സസ് പ്രഖ്യാപിച്ച് ഗൂഗിൾ. ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീനോ കാമറയോ പങ്കിട്ടുകൊണ്ട് എല്ലാ സഹായത്തിനും എഐ ഉപയോഗിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. വരും ആഴ്‌ചകളിൽ ജെമിനൈ ആപ്പ് ഉപയോഗിച്ച് എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ഉപയോഗിക്കാം.

കഴിഞ്ഞ ആഴ്‌ചയാണ് ഗൂഗിള്‍ ജെമിനൈ ലൈവ് ആരംഭിച്ചത്. പിക്‌സൽ 9 സീരീസിനും സാംസങ് ഗാലക്‌സി എസ് 25 സീരീസിനും നേരത്തേ ഈ ഫീച്ചർ സൗജന്യമാക്കിയിരുന്നു. മറ്റ് ആൻഡ്രോയിഡ് സ്‌മാർട്ട്‌ ഫോണുകൾക്ക് ജെമിനൈ ലൈവിലേക്കുള്ള ആക്‌സസ് ജെമിനൈ അഡ്വാൻസ്ഡ് വഴി മാത്രമായിരുന്നു. ഇതാണ് ഇപ്പോള്‍ നീക്കിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജെമിനൈ ലൈവിന് മികച്ച ഫീഡ്‌ബാക്ക് ലഭിച്ചതാനാലാണ് ഇപ്പോൾ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ സൗജന്യമായി എത്തിക്കാൻ തീരുമാനിച്ചതെന്ന് ഗൂഗിൾ എക്‌സ് പോസ്റ്റിൽ പറഞ്ഞു. ജെമിനൈയുടെ കണ്ണുകൾ പോലെയാണ് ജെമിനൈ ലൈവ് എന്ന് പറയാം. ഉപയോക്താവ് എന്താണ് കാണുന്നതെന്ന് ഗൂഗിളിൻ്റെ എഐ അസിസ്റ്റൻ്റിന് മനസ്സിലാക്കാനാണ് ഈ ഫീച്ചര്‍. സ്‌ക്രീനുകളിലോ കാമറ വ്യൂവിലോ എന്താണ് ഉള്ളതെന്ന് സ്വയം മനസ്സിലാക്കി അത് ഉപയോക്താവിന് പറഞ്ഞുകൊടുക്കുന്ന സംവിധാനമാണിത്.

ഉദാഹരണത്തിന്, ഒരു പുതിയ നഗരത്തിലെ ഒരു റെസ്റ്റോറൻ്റിൽ നിങ്ങൾ എത്തിയതായി സങ്കൽപ്പിക്കുക, അല്ലെങ്കിൽ ഒരു സ്റ്റോറിൽ നിങ്ങള്‍ക്ക് അപരിചിതമായ ഒരു ഉത്പന്നം ഉണ്ടെന്ന് കരുതുക. ജെമിനൈ ലൈവ് ഉപയോഗിച്ച്, നിങ്ങളുടെ കാമറയിലൂടെ അത് എന്താണെന്ന് മനസ്സിലാക്കാനുള്ള സഹായം അപ്പോൾ ലഭിക്കും.

ജെമിനൈ ലൈവ് എങ്ങനെ ഉപയോഗിക്കാം?

  • ജെമിനൈ എഐ അസിസ്റ്റന്‍റ് ആക്‌ടീവ് ചെയ്യുക: ജെമിനൈ എഐ അസിസ്റ്റൻ്റ് തുറക്കാൻ പവർ ബട്ടൺ അമർത്തിപ്പിടിക്കുക.
  • ജെമിനൈ ലൈവ് പ്രവർത്തനക്ഷമമാക്കുക: ജെമിനൈ ലൈവ് സജീവമാക്കുന്നതിന് മൈക്ക് ഐക്കണിന് അടുത്തുള്ള മൂന്ന് വരകള്‍ (പുതിയ ലൈവ് ബട്ടൺ) ടാപ്പ് ചെയ്യുക.
  • ഇന്‍ററാക്ഷൻ മോഡ് തെരഞ്ഞെടുക്കുക: കാമറ ഓപ്ഷൻ അല്ലെങ്കിൽ സ്‌ക്രീനിൻ്റെ താഴെയുള്ള സ്‌ക്രീൻ-ഷെയറിങ് ഓപ്ഷൻ തെരഞ്ഞെടുക്കുക. ആക്‌ടീവായിക്കഴിഞ്ഞാൽ നിങ്ങൾക്ക് എഐ അസിസ്റ്റൻ്റിനോട് ചോദിക്കാനും പ്രതികരണങ്ങൾ സ്വീകരിക്കാനും കഴിയും. ജെമിനൈയുമായുള്ള നിങ്ങളുടെ സംഭാഷണത്തിനിടയിൽ നിങ്ങൾക്ക് കാമറയും സ്‌ക്രീൻ-ഷെയറിങ് പ്രവർത്തനങ്ങളും ആക്‌സസ് ചെയ്യാൻ കഴിയും.

ജെമിനൈ ലൈവിന്‍റെ ചില ഉപയോഗങ്ങള്‍

  • സ്‌മാർട്ട്‌ഫോൺ കാമറ ഉപയോഗിച്ച് ലാൻഡ്‌മാർക്കുകൾ, സ്റ്റോർഫ്രണ്ടുകൾ, വിഭവങ്ങൾ എന്നിവ പോലുള്ള ആർക്കിടെക്ചറും വസ്‌തുക്കളും തിരിച്ചറിയാം.
  • കാമറ വ്യൂ മാറുന്നതിനനുസരിച്ച് ഏത് വിഷയത്തിലും തത്സമയ വിവരങ്ങൾ നൽകും.
  • ഇന്‍റർനെറ്റിൽ ബ്രൗസ് ചെയ്യുമ്പോൾ സ്ഥലങ്ങൾ, ഇവന്‍റുകൾ അല്ലെങ്കിൽ സാംസ്‌കാരിക ഹൈലൈറ്റുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ സ്ക്രീൻ-ഷെയറിങ് വഴി നൽകും.
  • രണ്ട് ഉത്‌പന്നങ്ങളുടെ വില, മറ്റ് അവലോകനങ്ങൾ എന്നിവ വിശകലനം ചെയ്‌തുകൊണ്ട് ഉത്പന്നങ്ങൾ എളുപ്പത്തിൽ താരതമ്യം ചെയ്യാം.
  • സങ്കീർണ്ണമായ നിർദേശങ്ങളും ഡാറ്റകളും വിശകലനം ചെയ്‌ത് ലഘുവായ വിശദീകരണം.
  • ഉപയോക്താക്കൾക്ക് പാചകക്കുറിപ്പിലെ അളവുകൾ ക്രമീകരിക്കാനും ഒരു വീഡിയോയിൽ നിന്ന് പ്രധാന ട്യൂട്ടോറിയൽ മാത്രം വേർതിരിച്ചെടുക്കാനുമെല്ലാം ജെമിനൈ ലൈവ് സഹായിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.