ഒരൊറ്റ സ്വപ്‌നവുമായി നാസയും ഐഎസ്‌ആര്‍ഒയും; നിസാറിന്‍റ കഥ പറഞ്ഞ് പ്രൊജക്‌ട് മേധാവി ചൈത്ര റാവു
നാസയുമായി ചേര്‍ന്നുള്ള ഉപഗ്രഹ നിര്‍മ്മാണം എങ്ങനെയുണ്ടാകും? നിസാര്‍ പ്രൊജക്‌ട് മേധാവി ചൈത്ര റാവു ദൗത്യത്തിന്‍റെ പിന്നാമ്പുറങ്ങള്‍ ഇടിവി ഭാരതുമായി പങ്കു വയ്ക്കുന്നു.

By Anubha Jain
Published : August 20, 2025 at 8:34 PM IST
ബെംഗളുരു: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്‌ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നിസാര്‍ അഥവ നാസ-ഐഎസ്‌ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്വര്‍ റഡാര്‍. ശ്രീഹരിക്കോട്ടയില്‍ നിന്ന് കഴിഞ്ഞ മാസം മുപ്പതിന് വൈകിട്ട് 5.40ന് ഐഎസ്‌ആര്‍ഒയുടെ ജിഎസ്‌എല്‍വി എഫ് 16ലാണ് നിസാര്‍ വിക്ഷേപിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പന്ത്രണ്ട് ദിവസം കൂടുമ്പോള്‍ ഭൂമിയിലെ എല്ലാ ഭാഗത്തും, ധ്രുവ പ്രദേശങ്ങളില്‍ നിന്ന് പോലുമുള്ള രാത്രിയിലെയും പകലത്തെയും കാലാവസ്ഥ സെന്‍റിമീറ്റര്‍ നിലവാരത്തില്‍ ഉയര്‍ന്ന റസല്യൂഷനിലുള്ള ചിത്രങ്ങള്‍ സഹിതം നിസാര്‍ നല്‍കും. നാസയില്‍ നിന്നുള്ള ലോകത്തിലെ ആദ്യ ഇരട്ട ഫ്രീക്വന്‍സി എല്‍ ബാന്‍ഡ് റഡാറാണ് ഇതിലുള്ളത്.
നിസാര്‍ ദൗത്യത്തിന്‍റെ പ്രൊജക്‌ട് മേധാവി ചൈത്ര റാവു എന്ന ഇന്ത്യാക്കാരിയാണ്. നാസയുമായി ചേര്‍ന്ന് നിസാറിന്‍റെ വികസിപ്പിക്കല്‍, രൂപപ്പെടുത്തല്‍, നിര്‍മ്മാണം പരീക്ഷണം, വിക്ഷേപണം തുടങ്ങി ഓരോ ഘട്ടത്തിലും ചിത്രയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. നിസാറിന്‍റെ ബഹിരാകാശ യാത്രയില്‍ വിജയകരമായി അത് വിക്ഷേപിക്കാനായതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും അവിസ്‌മരണീയമായ മുഹൂര്‍ത്തമെന്ന് തന്‍റെ അനുഭവങ്ങള്‍ പങ്ക് വച്ച് കൊണ്ട് അവര്‍ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി.
നിസാര്‍ ദൗത്യത്തിന്‍റെ പ്രാധാന്യവും ഇരട്ട ബാന്‍ഡ് റഡാറുകളും
നിസാറിന്‍റെ കമ്മീഷനിങില്‍ നിന്നുള്ള മാറ്റത്തെക്കുറിച്ചും വിജയകരമായി സൗരോര്‍ജ്ജ പാനലുകള്‍ ഘടിപ്പിച്ചതിനെക്കുറിച്ചും വിക്ഷേപണത്തിന് ശേഷം അവര്‍ സ്ഥിരീകരിച്ചു. ഏറ്റവും വെല്ലുവിളി നിറഞ്ഞ നാഴിക കല്ലായ ബഹുഘട്ട 9mബൂമും 12m റിഫ്ലക്‌ടറും ഈ മാസം 15ന് തന്നെ ഘടിപ്പിച്ചിരുന്നു.
നാസയുടെയും ഐഎസ്‌ആര്‍ഒയുടെയും സംയുക്ത ദൗത്യമാണ് ഇതെന്ന് നിസാര്‍ ദൗത്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചൈത്ര മറുപടി നല്‍കി.ഇരട്ട ആവൃത്തിയുള്ള സിന്തറ്റിക് അപര്‍ചര്‍ റഡാറുകള്‍ വഹിക്കാനുള്ള ശേഷിയാണ് ഇതിന്‍റെ പ്രത്യേകതയെന്നും അവര്‍ വിശദീകരിച്ചു. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി എല്‍ ബാന്‍ഡും ഐഎസ്‌ആര്‍ഒയുടെ എസ് ബാന്‍ഡും ഒരൊറ്റ ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സങ്കീര്‍ണമായ പരീക്ഷണമായിരുന്നു ഇത്. ഒരു ദശാബ്‌ദത്തിലേറെ വേണ്ടി വന്നു ഇതിന്‍റെ വികസിപ്പിക്കലിനും പരീക്ഷണത്തിനും.

രണ്ട് റഡാറുകളും തികച്ചും സ്വതന്ത്രമായി തന്നെയാണ് വികസിപ്പിച്ചത്. കാലിഫോര്‍ണിയയിലെ പസദെനയിലാണ് എല്‍ ബാന്‍ഡ് റഡാര്‍ വികസിപ്പിച്ചത്. എസ് ബാന്‍ഡ് റഡാറാകട്ടെ അഹമ്മദാബാദിലെ ബഹിരാകാശ അപ്ലിക്കേഷന്‍ കേന്ദ്രത്തിലും. രണ്ടും വ്യത്യസ്‌ത ഘട്ടങ്ങളിലായാണ് വികസിപ്പിച്ചതെന്നും ചിത്ര വ്യക്തമാക്കുന്നു. രൂപരേഖ തയാറാക്കല്‍, നിര്‍മ്മാണം, പരീക്ഷണം തുടങ്ങിയവയെല്ലാം പ്രത്യേകം പ്രത്യേകം തന്നെ ആയിരുന്നു. പിന്നീട് ഇവയെ ഒന്നിച്ച് കൊണ്ടുവരികയും ഒരു പൊതു ഘടനയിലേക്ക് യോജിപ്പിക്കുകയുമായിരുന്നു. ഇപ്പോഴിവയ്ക്ക് രണ്ടിനും കൂടി 12 മീറ്റര്‍ റിഫ്ലക്‌ടര്‍ ഉണ്ട്. വളരെ വിസ്‌തൃതമായ ഇടങ്ങളുടെ ചിത്രം പകര്‍ത്താന്‍ ഇവയ്ക്കാകുമെന്നും ചിത്ര വിശദീകരിക്കുന്നു.
ഇന്ത്യയുടെ ബഹിരാകാശ വൈദഗ്ദ്ധ്യം ലോക വേദികളിലെത്തിക്കാന്‍ നിസാര്‍
1975ല്‍ ആര്യഭട്ട വിക്ഷേപിച്ചതിന്‍റെ അന്‍പതാം വാര്‍ഷികം നാം ഇക്കഴിഞ്ഞ ഏപ്രിലില്‍ കൊണ്ടാടിയിരുന്നു. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ ദീര്‍ഘ ദൂരം പിന്നിട്ടിരിക്കുന്നുവെന്നും ചൈത്ര ചൂണ്ടിക്കാട്ടി. ഈ കാലത്തിനിടെ സാങ്കേതികത വളരെയധികം മുന്നോട്ട് പോയിരിക്കുന്നു. നിര്‍ണായക പുരോഗതിയും വളര്‍ച്ചയു സാങ്കേതിക രംഗത്ത് നാം കൈവരിച്ചു.
നിസാര്‍ ഇന്ത്യന്‍ ബഹിരാകാശ വൈദഗ്ദ്ധ്യം ആഗോള വേദികളിലെത്തിച്ചിരിക്കുന്നു. ഉയര്‍ന്ന ഡേറ്റ, ബാന്‍ഡ് വിക്ഷേപണ, മെച്ചപ്പെട്ട റഡാര്‍സംവിധാനം തുടങ്ങിയ സാങ്കേതികതകള്‍ നിസാര്‍ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നു.
നിത്യവും 80 ടെറാ ബൈറ്റ് ഡേറ്റകള്‍ ഈ ഉപഗ്രഹത്തിന് ശേഖരിക്കാനാകും. ശക്തമായ ഡൗണ്‍ലിങ്ക് സംവിധാനവു ഇതിനാവശ്യമാണ്. ഈ വെല്ലുവിളി നേരിടാന്‍ മൂന്ന് ജിഗാ ബൈറ്റ് ശേഷിയുള്ള ട്രാന്‍സ്‌മിറ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിസാറിന്‍റെ മെച്ചപ്പെട്ട പ്രകടനം ഉറപ്പ് വരുത്താന്‍ അത്യാധുനിക ശേഷിയുള്ള ഉയര്‍ന്ന ഗുണമേന്‍മയുള്ള സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചൈത്ര പറയുന്നു. ആദ്യമായി ഒരു ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സാര്‍ സാങ്കേതികതയിലൂടെ 240 കിലോമീറ്റര്‍ വിസ്‌തൃതിയിലുള്ള ഇടത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്താനാകും. മുന്‍പെങ്ങും കാണാനാകാത്ത വിധം വിശദാംശങ്ങളടങ്ങിയ ചിത്രങ്ങളാകുമിത്. മുന്‍പൊക്കെ റസല്യൂഷന്‍ വര്‍ദ്ധിക്കുമ്പോള്‍ കവര്‍ ചെയ്യുന്ന ഇടം കുറഞ്ഞിരുന്നു. എന്നാല്‍ നിസാര്‍ ഈ പോരായ്‌മകളെല്ലാം പരിഹരിച്ചിരിക്കുന്നു. വലിയ ഇടങ്ങളുടെ വിശദമായ ചിത്രങ്ങള്‍ ഉയര്‍ന്ന ക്വാളിറ്റിയില്‍ ലഭ്യമാകുന്നുവെന്ന് അവര്‍ വിശദീകരിക്കുന്നു.
ദുരന്തങ്ങള്‍ നേരിടുന്നതില്‍ നിസാറിന്‍റെ നിര്‍ണായക പങ്ക്
നമ്മുടെ രാജ്യത്തിന്‍റെ കിടപ്പും മറ്റ് ഭൗമസാഹചര്യങ്ങളും വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ കേന്ദ്രമാക്കി നമ്മുടെ നാടിനെ മാറ്റിയിരിക്കുന്നു. ഇത്തരം പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതില്‍ നിസാര്‍ നിര്‍ണായക പങ്ക് വഹിക്കും. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് വിശദമായ പഠന വിവരങ്ങള്‍ പങ്ക് വയ്ക്കാന്‍ ഇതിനാകും. മണ്ണിന്‍റെ ഈര്‍പ്പത്തിലെ വ്യതിയാനങ്ങള്‍ തിരിച്ചറിഞ്ഞ് വരള്‍ച്ചാ ബാധിത മേഖലകളെ കണ്ടെത്താനും സാധിക്കും. കാര്‍ബണ്‍ ലക്ഷണങ്ങളും മരുവത്ക്കരണ ശൈലികളും തിരിച്ചറിയാനും ഇവയ്ക്ക് സാധിക്കും.
അഞ്ച് വര്‍ഷത്തെ ദൗത്യം, 200ലേറെ പ്രതിച്‌ഛായ വഴികള്‍
മൂന്നര വര്‍ഷമായി നാസയിലെയും ഐഎസ്‌ആര്‍ഒയിലെയും സംയുക്ത ശാസ്‌ത്ര സംഘങ്ങള്‍ പ്രതിച്‌ഛായ ആസൂത്രണ നിര്‍വചനപ്രവര്‍ത്തനങ്ങള്‍ നടത്തിയ വരികയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. വിവിധ പ്രദേശങ്ങള്‍ക്കും ശാസ്‌ത്രീയ ആവശ്യങ്ങള്‍ക്കും റഡാറുകള്‍ സംയുക്തമായോ സ്വതന്ത്രമായോ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചായിരുന്നു ഇവര്‍ പ്രധാനമായും ഗവേഷണങ്ങള്‍ നടത്തിയത്.
ഉപരിതല പഠനത്തിനായി എസ് ബാന്‍ഡ് റഡാര്‍ മതിയാകും. വിളകളുടെയും സസ്യങ്ങളുടെയും മറ്റും പഠനത്തിനായും വനങ്ങളുടെ നിരീക്ഷണത്തിനായും മരുവത്ക്കരണ നിരീക്ഷണത്തിനായും ഇവ ഉപയോഗിക്കാനാകുമെന്നും അവര്‍ വിശദീകരിക്കുന്നു. എല്‍ ബാന്‍ഡ് കുറച്ച് കൂടി ആഴത്തില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായകമായതിനാല്‍ സസ്യങ്ങളുടെ ഉള്ളറിവുകളും ഉപരിതല പാളികളെ കുറിച്ചുള്ള അറിവുകളും ഭൗമ നശീകരണം, ഇല്ലാതാകല്‍ തുടങ്ങിയവയെക്കുറിച്ചും ഇത് നമുക്ക് വിവരങ്ങള്‍ നല്‍കുന്നു. ഇരു റഡാറുകളും സമഗ്രമായ ഒരു ചിത്രം നമുക്ക് നല്‍കുന്നു.
നിസാറും തത്സമയ നിരീക്ഷണവും
നിസാറിന് ദുരന്തങ്ങള്‍ തത്സമയം നിരീക്ഷിക്കാനാകുമെന്നായിരുന്നു ഭൂകമ്പം, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയവ നിരീക്ഷിക്കാന്‍ നിസാര്‍ നല്‍കുന്ന വിവരങ്ങള്‍ സഹായകമാകുമോ എന്ന ചോദ്യത്തോട് ചൈത്ര പ്രതികരിച്ചത്. പന്ത്രണ്ട് ദിവസത്തിലൊരിക്കലുള്ള ഇതിന്‍റെ വിവരങ്ങള്‍ ലഭ്യമാക്കല്‍ അടിയന്തര പ്രതികരണത്തിന് വെല്ലുവിളിയാകുന്നു. ഇത് കടന്ന് പോകുന്ന ഇടങ്ങളിലെ മാത്രം ദുരന്തങ്ങള്‍ മാത്രമേ മനസിലാക്കാനാകൂ.240 കിലോമീറ്റര്‍ വിസ്‌തൃതിയിലുള്ള ഇടം. ശരിക്കും ദുരന്തങ്ങള്‍ വിലയിരുത്തുന്നതിന് നിസാര്‍ നല്‍കുന്ന വിവരങ്ങള്‍ അമൂല്യമാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ കണ്ടെത്തല്‍, ആഘാത ബാധിത ഇടങ്ങള്‍, ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശമേകല്‍ തുടങ്ങിയവയ്ക്ക് ഇത് നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിക്കാനാകും. ഭൂമി മുഴുവന്‍ പന്ത്രണ്ട് ദിവസം കൊണ്ട് ചുറ്റുകയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യേക ദുരന്തം സംഭവിച്ച വിവരങ്ങള്‍ ഇതിന്‍റെ സമയവും പ്രദേശവും അനുസരിച്ചിരിക്കുമെന്നും ചൈത്ര വ്യക്തമാക്കുന്നു.
ദൗത്യത്തിന്‍റെ വെല്ലുവിളികള്‍
സാങ്കേതികത അന്തിമമാക്കലും സാംസ്‌കാരിക വ്യത്യാസങ്ങളുമായിരുന്നു ദൗത്യത്തിന്‍റെ ആദ്യ ഘട്ടത്തിലെ വെല്ലുവിളികള്‍. ഐഎസ്ആര്‍ഒയും ജെപിഎല്ലും സമാന്തര വികസന സമീപനമാണ് കൈക്കൊണ്ടത്. ഇരുഘട്ടങ്ങളുടെയും അന്തിമമാക്കലിന് ഇതിനുള്ളില്‍ കമ്പ്യൂട്ടറുകളുണ്ട്. അത് പ്രവര്‍ത്തനങ്ങളെ ലഘൂകരിക്കുകയും ചെയ്യും. പിന്നീടുള്ള പ്രശ്‌നം തെറ്റുകള്‍ പരിഹരിക്കലായിരുന്നു. ഒരു സംവിധാനം പരാജയപ്പെടുമ്പോള്‍ മറ്റൊന്ന് എങ്ങനെ സംവേദനം നടത്തുമെന്നതായിരുന്നു വിഷയം. ഇത് പരിഹരിക്കുന്നതിനായി രണ്ട് സംഘങ്ങളും കുഴപ്പങ്ങള്‍ കണ്ടെത്താനും അവ മാറ്റാനും വീണ്ടെടുക്കാനുമുള്ള നടപടികള്‍ കൈക്കൊണ്ടു. റഡാര്‍ സംയോജനത്തിന് അമേരിക്കന്‍ ശാസ്‌ത്രജ്ഞരെ സഹായിക്കാന്‍ ഐഎസ്‌ആര്‍ഒയിലെ എന്‍ജീനിയര്‍മാര്‍ അവിടേക്ക് പോയി. സംയോജിപ്പിച്ച സംവിധാനങ്ങള്‍ ഉപഗ്രഹത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ നാസ-ജെപിഎല്‍ സംഘങ്ങള്‍ ഇന്ത്യയിലേക്കും വന്നു.
ഐഎസ്‌ആര്‍ഒയുടെ മറ്റ് ദൗത്യങ്ങളെ പോലെ ഇവയുടെ കൂട്ടിയിണക്കലിനും പരീക്ഷണങ്ങള്‍ക്കും ആറ് മാസം പോരായിരുന്നു. നിസാറിന്‍റെ ഉപഗ്രഹ സംയോജനത്തിന് മാത്രം പതിനൊന്ന് മാസമെടുത്തു. പിന്നെയും ഒരു വര്‍ഷത്തോളം വേണ്ടി വന്നു ഐറിസ് സംയോജനത്തിന്. 2023ഓടെ എങ്ങനെയോ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി വിക്ഷേപണത്തിന് തയാറായി.
ഇരു ഏജന്‍സികളുടെയും സാംസ്‌കാരിക കാഴ്‌ചപ്പാടും പ്രശ്‌ന പരിഹാര സമീപനങ്ങളും വ്യത്യസ്‌തമാണെങ്കിലും ഈ പങ്കാളിത്ത ദൗത്യം അവരുടെ ഉദ്യമത്തില്‍ വിജയിച്ചതായി നാസ-ഐഎസ്‌ആര്‍ഒ സഹകരണത്തെക്കുറിച്ച് ചിത്ര മറുപടി നല്‍കി. തുടക്കത്തില്‍ ചില ചിന്താപരമായ ആശയഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും പൊതു ലക്ഷ്യം ഇരുസംഘത്തെയും ഒന്നിപ്പിച്ച് നിര്‍ത്തി. ഇത് ദൗത്യത്തെ വിജയത്തിലെത്തിച്ചു.
ജോലി സംയോജിപ്പിച്ച് കൊണ്ടു പോകുന്നതിന് വ്യത്യസ്‌ത ഭൂഖണ്ഡങ്ങളും വ്യത്യസ്‌ത സമയ മേഖലയും എന്നതും വെല്ലുവിളി ആയിരുന്നു. പലപ്പോഴും കൂടിക്കാഴ്‌ചകള്‍ പുലര്‍ച്ചെ വളരെ നേരത്തെയോ രാത്രി വളരെ വൈകിയോ ആയിരുന്നു. 12 മണിക്കൂര്‍ വ്യത്യാസമുള്ള സമയമേഖലയാണ് ഇത്തരത്തിലുള്ള യോഗങ്ങള്‍ക്ക് കാരണം. അഞ്ചാറ് വര്‍ഷം സംഘം അക്ഷീണം പ്രവര്‍ത്തിച്ചു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, സമയക്രമങ്ങളില്ലാതെ.
നിസാര്‍ വിവരങ്ങള്‍; ശാസ്‌ത്രത്തിനുംസഹകരണത്തിനും മാനവികതയ്ക്കുമുള്ള ആഗോള വിഭവം
ഈ സംയുക്ത ദൗത്യത്തിന്‍റെ അസാധാരണ ശേഷികളെക്കുറിച്ച് ചൈത്ര ഊന്നിപ്പറയുന്നു. ഇത് നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിക്കണമെന്ന് ശാസ്‌ത്ര സമൂഹത്തോട് അവര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവയെ സ്വതന്ത്രമായി പിന്നീട് ഉപയോഗിക്കാന്‍ കഴിയും വിധം ശേഖരിക്കണം. ഇത് നല്‍കുന്ന വിവരങ്ങള്‍ മാനവരാശിക്ക് വരും കാലങ്ങളില്‍ ഏറെ പ്രയോജനകരമാകും. പുതിയ ഉള്‍ക്കാഴ്‌ചകള്‍ ഇവ നല്‍കും. സംയുക്ത പ്രയ്‌ത്നം എന്ന നിലയില്‍ ദൗത്യം വലിയ ഉള്‍ക്കൊള്ളലാണ് നടത്തിയിട്ടുള്ളത്. 12 ദിവസത്തിലൊരിക്കല്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തും എത്തുന്നതിനാല്‍ ചെറിയ മാറ്റങ്ങള്‍ പോലും കണ്ടെത്താനാകും.
വിവരങ്ങള്‍ ലഭ്യമാകല്‍
ഭൂമിയുടെ പരിസ്ഥിതി സംബന്ധിച്ചും ഹിമപാളികളക്കുറിച്ചും നിസാര്‍ നല്‍കുന്ന വിവരങ്ങള്‍ ഐഎസ്‌ആര്‍ഒയുടെ ഭൂനിധിയിലും നാസയുടെ ക്ലൗഡ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.

