ETV Bharat / technology

നടക്കുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കും; സൈനികര്‍ക്കായി പുത്തന്‍ ഷൂസുകള്‍ വികസിപ്പിച്ച് ഐഐടി വിദഗ്‌ധര്‍ - IIT experts design for soldiers

author img

By ETV Bharat Kerala Team

Published : Aug 7, 2024, 11:22 AM IST

സൈനികര്‍ക്കായി പുത്തന്‍ ഷൂസുകള്‍ വികസിപ്പിച്ച് ഇന്‍ഡോര്‍ ഐഐടി. അറിയാം ഇതിന്‍റെ പ്രത്യേകതകള്‍.

ELECTRIC SHOES  GENERATE ELECTRICITY FROM WALKING  IIT INDORE  DRDO
Electric shoes that generate electricity from walking! IIT experts design for soldiers (ETV Bharat)

ഹൈദരാബാദ് : സൈനികര്‍ക്കായി പുത്തന്‍ ഷൂസുകള്‍ വികസിപ്പിച്ച് ഇന്‍ഡോറിലെ ഐഐടി ഗവേഷകര്‍. ഇത് വെറുമൊരു ഷൂസല്ല. നടക്കുമ്പോള്‍ ഇതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമത്രേ. ഈ ഷൂസ് ധരിച്ചിരിക്കുന്ന ആള്‍ എവിടെയാണെന്ന് മേലധികാരിക്ക് അറിയാനുമാകും.

ELECTRIC SHOES  GENERATE ELECTRICITY FROM WALKING  IIT INDORE  DRDO
സൈനികര്‍ക്കായി പുത്തന്‍ ഷൂസുകള്‍ (ETV Bharat)

പത്ത് ജോഡി ഷൂസുകള്‍ ഇതിനകം പ്രതിരോധ ഗവേഷണ വികസന സംഘത്തിന് (ഡിആര്‍ഡിഒ) കൈമാറിക്കഴിഞ്ഞതായി ഐഐടി അധികൃതര്‍ വ്യക്തമാക്കി. സുരക്ഷയും കാര്യക്ഷമതയും സൈനികരുടെ ഏകോപനവുമെല്ലാം മെച്ചപ്പെടുത്താന്‍ ഈ ഷൂസിലൂടെ സാധിക്കുമെന്നും ഐഐടി അധികൃതര്‍ വിശദീകരിക്കുന്നു. ട്രൈബോ-ഇലക്‌ട്രിക് നാനോ ജനറേറ്റര്‍ (ടിഇഎന്‍ജി) എന്ന സാങ്കേതികതയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്.

വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഷൂസുകള്‍ (ETV Bharat)

നടക്കുമ്പോള്‍ സൃഷ്‌ടിക്കപ്പെടുന്ന വൈദ്യുതി ഒരു ഉപകരണത്തില്‍ ശേഖരിക്കപ്പെടുന്നു. ഈ വൈദ്യുതി ഉപയോഗിച്ച് ചെറു ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകും. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്), റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) സാങ്കേതികതകള്‍ ഈ ഷൂവില്‍ ഉപയോഗിച്ചിരിക്കുന്നു. ഇതിലൂടെ സൈനികര്‍ എവിടെയാണെന്ന് മനസിലാക്കാന്‍ സാധിക്കും.

സൈനികര്‍ക്കായി പുത്തന്‍ ഷൂസുകള്‍ വികസിപ്പിച്ച് ഇന്‍ഡോര്‍ ഐഐടി (ETV Bharat)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഇതുപയോഗിക്കാനാകുമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ മറവി രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍, പര്‍വതാരോഹകര്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും സമയാസമയങ്ങളില്‍ ശേഖരിക്കാനാകും. ഫാക്‌ടറികളിലെയും മറ്റും ജീവനക്കാരുടെ ഹാജര്‍ നിലയും ജോലിയുമൊക്കെ നിരീക്ഷിക്കാനും ഇതുപയോഗിക്കാനാകും. കായികതാരങ്ങളെ നിരീക്ഷിക്കാനും ഇതുവഴി അവരുടെ പ്രകടനം മെച്ചപ്പെടുത്താനും സാധിക്കും.

Also Read: എട്ടാം ക്ലാസിൽ പഠനം നിർത്തി; എഐ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയ ഉദയ് ശങ്കർ, നിസാരനല്ല ഈ 15കാരൻ - Uday Shankar RUNS AI STARTUP

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.