ChatGPT-യിൽ വമ്പന്‍ ആപ്‌ഡേറ്റുമായി ഓപ്പൺഎഐ. ഇനി മുതല്‍ ChatGPT-യിൽ ഉപയോക്താവിന് കൂടുതല്‍ വ്യക്തിഗതമായ പ്രതികരണങ്ങൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. മുൻകാല ചാറ്റുകള്‍ റഫർ ചെയ്‌തുകൊണ്ട് ഉപയോക്താവിന്‍റെ മുന്‍ഗണനയും താല്‍പര്യവും ഉള്‍പ്പെടെയുള്ളവ അടിസ്ഥാനമാക്കിയുള്ള പ്രതികരണങ്ങൾ നല്‍കാന്‍ ചാറ്റ്‌ബോര്‍ട്ടിനെ അനുവദിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്.
നേരത്തെ, ഉപയോക്താവിന്‍റെ ആവശ്യപ്രകാരം മാത്രമേ ചാറ്റ്ബോട്ടിന് അതിന്‍റെ മെമ്മറിയിൽ വിവരങ്ങൾ സ്‌റ്റോര്‍ ചെയ്യാനും റീകോള്‍ ചെയ്യാനും കഴിയുമായിരുന്നുള്ളൂ. ഇതു സംബന്ധിച്ച് ഓപ്പൺഎഐ സോഷ്യല്‍ മീഡിയ മാധ്യമമായ എക്‌സില്‍ പോസ്റ്റിട്ടുണ്ട്.
"മുമ്പ് ഉണ്ടായിരുന്ന സേവ് ചെയ്‌ത മെമ്മറികള്‍ക്ക് പുറമേ, കൂടുതൽ പ്രസക്തവും ഉപയോഗപ്രദവുമാണെന്ന് തോന്നുന്ന പ്രതികരണങ്ങൾ നൽകുന്നതിന് ഇപ്പോൾ നിങ്ങളുടെ മുൻകാല ചാറ്റുകൾ റഫർ ചെയ്യാൻ ഇതിന് കഴിയും"- എന്നാണ് ഓപ്പണ്‍ഐഐ അറിയിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉപയോക്താവുമായുള്ള ചാറ്റ്ബോട്ടിന്‍റെ പുതിയ സംഭാഷണങ്ങൾ സ്വാഭാവികമായും ഉപയോക്താവിനെക്കുറിച്ച് ഇതിനകം തന്നെ അറിയാവുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാവും. ഇടപെടലുകൾ സുഗമവും ഓരോ ഉപയോക്താവിനും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌തതുമാണെന്ന് തോന്നുന്നുവെന്നും കമ്പനി പ്രതികരിച്ചു.
പുതിയ അപ്‌ഡേറ്റ് ChatGPT-യെ ഉപയോക്താക്കളുടെ ഇഷ്‌ടങ്ങൾ, അനിഷ്‌ടങ്ങൾ, അവർ ഇഷ്‌ടപ്പെടുന്ന ഉത്തരങ്ങളുടെ രീതി തുടങ്ങിയവയെക്കുറിച്ച് അറിയിക്കും. അതുവഴി ചാറ്റ്‌ബോര്‍ട്ട് അവര്‍ക്ക് കൂടുതല്‍ വ്യക്തിഗതമാക്കിയ ഉത്തരങ്ങൾ നല്‍കുമെന്നും കമ്പനി അറിയിച്ചു. ഉദാഹരണത്തിന്, ChatGPT-ക്ക് നിങ്ങള്‍ക്കുള്ള ഭക്ഷണത്തിലെ എന്തെങ്കിലും ഒരു ചേരുവയിലെ അലർജി വരെ ഓര്‍ക്കാന്‍ കഴിയും. പിന്നീട് പാചകക്കുറിപ്പ് ചോദിക്കുമ്പോള്‍ ആ ചേരുവ അടങ്ങിയിട്ടില്ലാത്തവയാവും ചാറ്റ്‌ബോട്ടുകള്‍ നല്‍കുക.
Starting today, memory in ChatGPT can now reference all of your past chats to provide more personalized responses, drawing on your preferences and interests to make it even more helpful for writing, getting advice, learning, and beyond. pic.twitter.com/s9BrWl94iY
— OpenAI (@OpenAI) April 10, 2025
ALSO READ: ഇനി ആധാർ കാർഡ് കയ്യിൽ കൊണ്ടുനടക്കേണ്ട!! പുതിയ ആധാർ ആപ്പ് വരുന്നു; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
എന്നാല്‍ ഈ അപ്‌ഡേറ്റ് വേണ്ടാത്തവര്‍ക്ക് സെറ്റിങ്സ് വഴി ഇതു ഒഴിവാക്കാനുള്ള അവസരവരും കമ്പനി നല്‍കിയിട്ടുണ്ട്. മെമ്മറി ഫീച്ചർ ഒഴിവാക്കിയ ഉപയോക്താക്കൾ ഡിഫോൾട്ടായി മുൻ ചാറ്റുകൾ റഫർ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കപ്പെടും. ഈ സെറ്റിങ്‌സ് മാറ്റാൻ, ഉപയോക്താക്കൾക്ക് ചാറ്റിൽ ChatGPT യോട് തന്നെ ചോദിക്കാം. ചാറ്റ്ബോട്ട് വീണ്ടും പരാമർശിക്കരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഒരു സംഭാഷണം നടത്താൻ താൽപ്പര്യപ്പെടുമ്പോൾ, മെമ്മറി ഫീച്ചർ ഓഫാക്കുന്നതിന് പകരം താൽക്കാലിക ചാറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് അത് ചെയ്യാനും അവസരമുണ്ട്.
EEA (യൂറോപ്യന്‍ ഇക്കോണമിക് ഏരിയ), UK, സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ എന്നിവ ഒഴികെയുള്ള എല്ലാ പ്ലസ്, പ്രോ ഉപയോക്താക്കൾക്കും ChatGPT-യിലെ മെമ്മറി ഫീച്ചറിലേക്കുള്ള അപ്‌ഡേറ്റ് ലഭ്യമാകും. ടീം, എന്റർപ്രൈസ്, എഡ്യൂ ഉപയോക്താക്കൾക്ക് ഏതാനും ആഴ്‌ചകൾക്കുള്ളിൽ പുതിയ ഫീച്ചറിലേക്ക് ആക്‌സസ് ലഭിക്കും.