ETV Bharat / technology

ഐഫോണുകൾക്കായി ഐഒഎസ് 18.5 അപ്‌ഡേറ്റ് പുറത്ത്: ഫീച്ചറുകളും ഉപയോഗവും; എങ്ങനെ ഡൗൺലോഡ് ചെയ്യാം? - APPLE IOS 18 5 UPDATE

പുതിയ മെച്ചപ്പെടുത്തലുകളുമായി ഐഒഎസ് 18.5 അപ്‌ഡേറ്റ് എത്തി. ഐഒഎസ് 18.4 പുറത്തിറങ്ങി ഒരു മാസത്തിന് ശേഷമാണ് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയത്. പുതിയ ഫീച്ചറുകൾ എന്തെല്ലാമെന്നും എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്നും നോക്കാം.

APPLE LATEST IOS UPDATE  IOS UPDATE  ഐഒഎസ് അപ്‌ഡേറ്റ്  ഐഫോൺ
Apple iOS 18.5 is now live (ETV Bharat)
author img

By ETV Bharat Tech Team

Published : May 13, 2025 at 9:01 PM IST

2 Min Read

ഹൈദരാബാദ്: ആപ്പിളിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റായ ഐഒഎസ് 18.5 പുറത്ത്. 2025ൽ നടക്കാനിരിക്കുന്ന വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ (WWDC) iOS 19 പുറത്തിറക്കാനിരിക്കെയാണ് iOS 18ൽ പുതിയ അപ്‌ഡേറ്റ് കൊണ്ടുവരുന്നത്. ഐഒഎസ് 18.4 അപ്‌ഡേറ്റാകട്ടെ, അടുത്തിടെയാണ് പുറത്തിറക്കിയത്. ഇതിന് ഒരു മാസത്തിന് ശേഷം വീണ്ടും പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.

പ്രൈഡ്-തീം വാൾപേപ്പറും, മെയിലിൽ മെച്ചപ്പെടുത്തലുകൾ, സ്‌ക്രീൻ ടൈം, ആപ്പിൾ ടിവി പർച്ചേസ്, സാറ്റലൈറ്റ് കണക്റ്റിവിറ്റി എന്നിങ്ങനെയുള്ള ഫീച്ചറുകളും പുതിയ അപ്‌ഡേറ്റിനൊപ്പം കൂട്ടിച്ചേർത്തിട്ടുണ്ട്. പുതിയ ഫീച്ചറുകൾ എന്തെല്ലാമെന്നും പുതിയ അപ്‌ഡേറ്റ് എങ്ങന ഡൗൺലോഡ് ചെയ്യാമെന്നും വിശദമായി പരിശോധിക്കാം.

ഐഒഎസ് 18.5 എങ്ങനെ ഡൗൺലോഡ് ചെയ്യാം?
നിങ്ങളുടെ ഐഫോണിൽ പുതിയ iOS 18.5 ഇൻസ്റ്റാൾ ചെയ്യുന്നതിന് ഫോൺ വൈ-ഫൈയുമായി കണക്റ്റ് ചെയ്‌തിട്ടുണ്ടെന്നും ആവശ്യത്തിന് ബാറ്ററിയുണ്ടെന്നും ആദ്യം ഉറപ്പാക്കുക. തുടർന്ന് ചുവടെ നൽകിയിരിക്കുന്ന രീതിയിൽ അപ്‌ഡേറ്റ് ചെയ്യാം.

  1. സെറ്റിങ്‌സ് തുറക്കുക
  2. ജെനറൽ >സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്
  3. ഡൗൺലോഡ് ആൻഡ് ഇൻസ്റ്റാൾ എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക

പുതിയ അപ്‌ഡേറ്റിൽ ലഭ്യമാകുന്ന പുതിയ ഫീച്ചറുകൾ എന്തെല്ലാം?
കൂടുതൽ മെച്ചപ്പെട്ട രീതിയിലുള്ള മെയിൽ ആപ്പ് നാവിഗേഷൻ

  • ഉപയോക്താക്കൾക്ക് All Mail" ന്‍റെ ഇൻബോക്‌സ് ആക്‌സസ് ചെയ്യാനാവും.
  • ഫുൾ മെസേജ് ലിസ്റ്റും കാറ്റഗറൈസ് ചെയ്‌ത ഇൻബോക്‌സുകളും എളുപ്പത്തിൽ തുറക്കാം
  • പുതുതായി വന്ന ത്രീ ഡോട്ട് മെനു വഴി ഇൻബോക്‌സിൽ നിന്ന് നേരിട്ട് കോൺടാക്റ്റ് ഫോട്ടോകൾ വേഗത്തിൽ ടോഗിൾ ചെയ്യാൻ അനുവദിക്കും.

പുതിയ പ്രൈഡ് വാൾപേപ്പർ:

  • പുതിയ അപ്‌ഡേറ്റിനൊപ്പം ഐഫോൺ ഉപയോക്താക്കൾക്കായി ആപ്പിൾ പ്രൈഡ്-തീം വാൾപേപ്പർ അവതരിപ്പിച്ചിട്ടുണ്ട്.
  • കൂടാതെ ഒരു പ്രൈഡ് എഡിഷൻ വാച്ച് ബാൻഡും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

മികച്ച രീതിയിലുള്ള രക്ഷാകർതൃ നിയന്ത്രണങ്ങൾ (Better parental controls):

  • കുട്ടികൾ സ്‌ക്രീൻ ടൈം പാസ്‌കോഡ് ഉപയോഗിക്കുകയാണെങ്കിൽ രക്ഷിതാക്കളുടെ ഫോണുകളിലേക്ക് ഉടനടി അറിയിപ്പുകൾ ലഭിക്കും.
  • കുട്ടികളുടെ ഫോണിന്‍റെ ഉപയോഗം നിയന്ത്രിക്കുന്ന രീതിയിൽ രക്ഷിതാക്കൾ പരിധികൾ വച്ചതിന് ശേഷം കുട്ടികൾ മാറ്റങ്ങൾ നടത്താൻ ശ്രമിച്ചാൽ ഇതും തടയും

തേർഡ് പാർട്ടി ടിവികൾക്കായി ആപ്പിൾ ടിവി ആപ്പ് പർച്ചേസുകൾ:

  • തേർഡ് പാർട്ടി സ്‌മാർട്ട് ടിവികളിലും മറ്റ് സ്ട്രീമിങ് ഉപകരണങ്ങളിലും ആപ്പിൾ ടിവി ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പർച്ചേസുകൾ ക്രമീകരിക്കാം.

ഐഫോൺ 13 സീരീസിന് സാറ്റലൈറ്റ് കണക്റ്റിവിറ്റി:

  • ഐഫോൺ 14ൽ നേരത്തെ തന്നെ ലഭിച്ചിരുന്ന കാരിയർ നൽകുന്ന സാറ്റലൈറ്റ് സേവനം ഇനി മുതൽ ഐഫോൺ 13 സീരീസിനും ലഭ്യമാകും.
  • മോശം നെറ്റ്‌വർക്ക് കവറേജ് ഉള്ള പ്രദേശങ്ങളിൽ ആശയവിനിമയം മെച്ചപ്പെടുത്തും.

iOS 19 എന്ന് പുറത്തിറക്കും?
ആപ്പിളിന്‍റെ iOS 18.5 അപ്‌ഡേറ്റിൽ കാര്യമായ അപ്‌ഡേറ്റുകളും മെച്ചപ്പെടുത്തലുകളും ഒന്നും തന്നെയില്ല എന്നതാണ് യാഥാർത്ഥ്യം. അതേസമയം വരാനിരിക്കുന്ന iOS 18.6 അപ്‌ഡേറ്റ് വിവിധ പ്രദേശങ്ങളിലെ ആപ്പിൾ ഇന്‍റലിജൻസ് പ്രവർത്തനങ്ങളിൽ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. 2025 ജൂണിൽ നടക്കാനിരിക്കുന്ന iOS 19 അപ്‌ഡേറ്റാണ് ആപ്പിൾ ഉപകരണങ്ങൾക്കായി കാത്തിരിക്കുന്ന വലിയ അപ്‌ഡേറ്റ്. ജൂൺ 9 മുതൽ ജൂൺ 13 വരെ നടക്കുന്ന വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ (WWDC) ആയിരിക്കും ഇത് റിലീസ് ചെയ്യുക.

Also Read:

  1. ഇന്ത്യ-പാക് സംഘർഷത്തിനിടെ ബഹിരാകാശത്തും ജാഗ്രത: രാവും പകലും പ്രവർത്തിക്കുന്നത് 10 ഉപഗ്രഹങ്ങൾ
  2. ആശങ്കയൊഴിഞ്ഞു: സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച 500 കിലോ ഭാരമുള്ള പേടകം അരനൂറ്റാണ്ടിന് ശേഷം ഭൂമിയിൽ പതിച്ചു
  3. ശത്രുരാജ്യങ്ങളുടെ ചെറിയ നീക്കങ്ങൾ പോലും നിരീക്ഷിക്കും: അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ പുതിയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി രാജ്യം
  4. 200 എംപി ക്യാമറയുമായി സാംസങിന്‍റെ വണ്ണം കുറഞ്ഞ ഫോണെത്തി: ഗാലക്‌സി എസ് 25 എഡ്‌ജിനെ കുറിച്ചറിയാം
  5. ഞെട്ടിപ്പിക്കുന്ന ക്യാമറയുമായി സോണിയുടെ പുതിയ ഫോൺ: ഇന്ത്യയിൽ ലഭ്യമാകുമോ?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.