ETV Bharat / state

രാത്രിയില്‍ കുറ്റിക്കാട്ടില്‍ നിന്നും വെളിച്ചം കണ്ടു; അന്വേഷിക്കാനെത്തിയ യുവാവിന് വെടിയേറ്റു: അന്വേഷണം - YOUTH SHOT IN KASARAGOD

ബാക്രബയലിൽ സ്വദേശി സവാദിനാണ് വെടിയേറ്റത്. യുവാവ് ചികിത്സയില്‍. അന്വേഷണം ആരംഭിച്ച് പൊലീസ്.

GUN ATTACK KASARAGOD  YOUTH SHOT IN KASARAGOD  KASARAGOD SHOOTING INCIDENT  YOUTH SHOT IN KERALA
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : April 28, 2025 at 8:13 AM IST

1 Min Read

കാസർകോട്: രാത്രിയില്‍ ബൈക്കില്‍ സഞ്ചരിക്കവേ കുറ്റിക്കാട്ടില്‍ നിന്നും വെളിച്ചം കണ്ടത് എന്താണെന്ന് അന്വേഷിക്കാന്‍ പോയ യുവാവിന് വെടിയേറ്റു. ബാക്രബയലിൽ സ്വദേശി സവാദിനാണ് (22) വെടിയേറ്റത്. ഇന്നലെ രാത്രി മഞ്ചേശ്വരം ബാക്രബയലിലാണ് സംഭവം.

രാത്രിയില്‍ ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന സവാദ് കുറ്റിക്കാട്ടില്‍ നിന്നും വെളിച്ചം കാണുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട യുവാവ് റോഡരികില്‍ ബൈക്ക് നിര്‍ത്തി വെളിച്ചം കണ്ട സ്ഥലത്തേക്ക് നടന്നു. ഇതിനിടെ കുറ്റിക്കാട്ടില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നു. തുടയിലാണ് സവാദിന് വെടിയേറ്റത്. ആരാണ് വെടിയുതിര്‍ത്തതെന്ന കാര്യം വ്യക്തമല്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഭവത്തിന് പിന്നാലെ കുറ്റിക്കാട്ടില്‍ നിന്നും സവാദ് റോഡിലേക്ക് തിരികെയെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാര്‍ സവാദിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സവാദിന്‍റെ പരിക്ക് ​ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സവാദിൽ നിന്നും ഇന്ന്‌ മൊഴിയെടുക്കും.

Also Read: പഹല്‍ഗാം ഭീകരാക്രമണം; രാത്രിയില്‍ ഭക്ഷണം തേടിയെത്തി; ഭീകരരെ കണ്ടെത്തിയെന്ന് സുരക്ഷ സേന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.