തിരുവനന്തപുരം: വിഷു ദിനത്തിൽ ചോര കൊണ്ടെഴുതിയ പ്ലക്കാർഡുകളുമായി വനിത സി പി ഒ റാങ്ക് ഹോൾഡർമാർ. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് സമരത്തിൻ്റെ 13 ആം നാൾ വനിത സി പി ഒ റാങ്ക് ഹോൾഡർമാർ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദിയിലെത്തിയത്.
സമരക്കാരുടെ രക്തം ശേഖരിച്ച് 'സേവ് ഡബ്ലിയു.സി.പി.ഒ 585/2022' എന്നെഴുതിയാണ് വേറിട്ട പ്രതിഷേധം. ഏപ്രിൽ 19ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കും. അഞ്ചു ദിവസം മാത്രം ശേഷിക്കെ അധികൃതരുമായി പലവട്ടം ചർച്ചയ്ക്ക് ശ്രമിച്ചിട്ടും പരാജയപ്പെട്ടുവെന്നാണ് വനിത സി പി ഒ റാങ്ക് ഹോൾഡർമാർ പറയുന്നത്. കഴിഞ്ഞാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചു സമരക്കാർ സെക്രട്ടേറിയറ്റിലെ ഓഫീസിൽ എത്തിയെങ്കിലും കാണാനാകാതെ മടങ്ങുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
967 പേരാണ് വനിത സി പി ഒ റാങ്ക് ലിസ്റ്റിലുള്ളത്. റാങ്ക് ലിസ്റ്റിലെ 292 പേർക്ക് നിയമനം കിട്ടി. കഴിഞ്ഞ വർഷങ്ങളിൽ സിപിഒ റാങ്ക് ലിസ്റ്റിൽ നിന്നു 60 ശതമാനം നിയമനമാണ് നടന്നത്. എന്നാൽ വനിത സിപിഒ റാങ്ക് ലിസ്റ്റിനെ സർക്കാർ പൂർണമായി അവഗണിക്കുകയാണെന്നും പറഞ്ഞു. 60.67 മാർക്കായിരുന്നു വനിത സിപിഒ പരീക്ഷയുടെ കട്ട് ഓഫ് മാർക്ക്.
30 ശതമാനത്തിൽ താഴെ പേരെ മാത്രമാണ് ഇതുവരെ നിയമിച്ചത്. സമരത്തിൻ്റെ ഭാഗമായി, ഉദ്യോഗാർത്ഥികൾ ശയനപ്രദക്ഷിണം, കല്ലുപ്പിൽ മുട്ടുകുത്തൽ, കൈകാലുകൾ ചുവന്ന റിബ്ബൺ കൊണ്ട് ബന്ധിക്കൽ തുടങ്ങിയ വ്യത്യസ്ത സമരമുറകൾ സ്വീകരിച്ചു. ഈ പ്രതിഷേധങ്ങൾക്കിടെ ചില ഉദ്യോഗാർഥികൾ കുഴഞ്ഞു വീഴുകയും ചെയ്തു
Also Read:- എഡിജിപി പി. വിജയനെതിരെ വ്യാജ മൊഴി; എം.ആർ. അജിത് കുമാറിനെതിരെ നടപടിക്ക് ശുപാർശ