തൃശൂര്‍: തുടര്‍ച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ഇന്ന് (ഏപ്രില്‍ 16) ജനകീയ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ 12 മണിക്കൂര്‍ നേരത്തേക്കാണ് ഹര്‍ത്താല്‍. കാട്ടാന ആക്രമണത്തിന് ശാശ്വതമായ പരിഹാരം ആവശ്യമാണെന്ന് അതിരപ്പിള്ളി പഞ്ചായത്ത് വ്യക്തമാക്കി.
മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികള്‍ ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാഴച്ചാല്‍ ശാസ്‌താപൂവം ഊരിലെ സതീശും അംബികയുമാണ് കൊല്ലപ്പെട്ടത്.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സംഘം വനത്തിനുള്ളില്‍ താത്‌ക്കാലിക കുടില്‍ കെട്ടി വിശ്രമിക്കുമ്പോഴായിരുന്നു കാട്ടാന ആക്രമണം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ വഞ്ചിക്കടവിലായിരുന്നു സംഭവം.
വഞ്ചിക്കടവിലെ കാട്ടാന ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് അതിരപ്പിള്ളിയില്‍ സമാനമായ മറ്റൊരു കാട്ടാന ആക്രമണം കൂടി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ആക്രമണത്തില്‍ സെബാസ്റ്റ്യന്‍ (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ കാട്ടാന ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് അതിരപ്പിള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍ നടത്തുന്നത്.
ഇതിനിടെ പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്‌ത് നീക്കി. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങളാണ് അതിരപ്പിള്ളിയില്‍ കുടുങ്ങി കിടന്നത്. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
Also Read: ശബരിമല തീര്‍ഥാടക ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്