വയനാട് : മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ജീവനെടുത്തവരില്‍ തിരിച്ചറിയാന്‍ കഴിയാതെ പോയ എട്ട് പേര്‍ക്ക് ഒരേമണ്ണില്‍ അന്ത്യ വിശ്രമം. എട്ട് പേരുടെയും മൃതദേഹങ്ങള്‍ ഒരുമിച്ച് പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്‍റെ ഭൂമിയില്‍ സംസ്‌കരിച്ചു. സര്‍വ്വമത പ്രാര്‍ഥനകളോടെയാണ് എട്ട് പേര്‍ക്കും അന്ത്യാഞ്ജലിയേകിയത്.
മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരില്‍ 67 മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയപ്പെടാത്തത്. അവരില്‍ എട്ട് പേരെയാണ് ഒരേ മണ്ണില്‍ അടക്കം ചെയ്‌തത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അഴുകിത്തുടങ്ങിയ എട്ട് മൃതദേഹങ്ങള്‍ നേരത്തെ സംസ്‌കരിക്കാന്‍ ഒടുവില്‍ തീരുമാനമാവുകയായിരുന്നു.
പുത്തുമലയില്‍ കഴിഞ്ഞ തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായ, ജനവാസമില്ലാത്ത മേഖലയിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. 64 സെന്‍റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്.
Also Read : 'അനധികൃത മനുഷ്യവാസം, ഖനനം; വയനാട് ദുരന്തത്തിന് കാരണക്കാര്‍ സര്‍ക്കാരും': ആരോപണവുമായി കേന്ദ്ര വനം മന്ത്രി