തിരുവനന്തപുരം: വഖഫ് നിയമം കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ബുള്‍ഡോസറിന് ലൈസന്‍സ് കൊടുക്കുന്നത് പോലെയാണെന്നു മന്ത്രി വി അബ്ദുറഹ്‌മാന്‍. എവിടെയും അതിക്രമിച്ചു കയറാന്‍ ലൈസന്‍സ് കൊടുക്കുന്ന നിയമമായി മാത്രമേ വഖഫിനെ കാണാനാകു. അതേ സമയം കേരളത്തെ വഖഫ് നിയമം ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂടുതല്‍ പഠിച്ച ശേഷമേ വഖഫില്‍ കൂടുതല്‍ പ്രതികരണമുള്ളുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറം പരാമര്‍ശം വെള്ളാപള്ളി നടേശന്‍ സ്വയം തിരുത്തേണ്ടതാണെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കൊണ്ടു നശിച്ചു പോകുന്നതല്ല മലപ്പുറത്തിൻ്റെ സംസ്‌കാരം. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യമായി പോരാടിയവരുടെ നാട് കൂടിയാണ് മലപ്പുറമെന്നും വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.