ETV Bharat / state

അമ്മയും മകനും ചേർന്ന ലഹരിക്കടത്ത് സംഘം; മുഖ്യകണ്ണി അമ്മ അശ്വതിയെന്ന് പൊലീസ് - MOM AND SON DRUG RACKET

ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന 46കാരിയായ അശ്വതി ലഹരിക്കടത്തിന് മറയിടാനാണ് മകൻ ഷോൺ സണ്ണിയെ കൂടെക്കൂട്ടിയതെന്ന് പൊലീസ്

അശ്വതി എംഡിഎംഎ അറസ്‌റ്റ്  WALAYAR MDMA ARREST  MOTHER AND SON ARRESTED WITH MDMA  MDMA SEIZED IN PALAKKAD
എംഡിഎംഎയുമായി പാലക്കാട് അറസ്റ്റിലായ പ്രതികൾ (ETV Bharat)
author img

By ETV Bharat Kerala Team

Published : March 26, 2025 at 11:44 AM IST

1 Min Read

പാലക്കാട്: വാളയാറിൽ എംഡിഎംഎയുമായി പിടിയിലായ അശ്വതി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനകണ്ണിയാണെന്ന് എക്സൈസ് വകുപ്പ്. ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന 46കാരിയായ ഇവർ ലഹരിക്കടത്തിന് മറയിടാനാണ് മകൻ ഷോൺ സണ്ണിയെ കൂടെക്കൂട്ടിയത്. കഴിഞ്ഞ ദിവസമാണ് അമ്മയും മകനുമുൾപ്പെടെ നാലംഗ സംഘത്തിനെ എക്‌സൈസ് വാളയാറിൽ വച്ച് പിടികൂടിയത്.

എറണാകുളത്തെ ഒരു മസാജ് സെൻ്ററിലെ ജീവനക്കാരിയായ അശ്വതി അവിടെ വച്ചാണ് ഐടി പ്രൊഫഷണലായ മൃദുലുമായി (29) സൗഹൃദത്തിലാകുന്നത്. വാളയാറിൽ അറസ്‌റ്റിലായ സംഘത്തിൽ മൃദുലും ഉണ്ടായിരുന്നു. മൃദുലിൻ്റെ സുഹൃത്താണ് കൂടെ അറസ്‌റ്റിലായ അശ്വിൻ. 12 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇവർ പല തവണ ലഹരി കടത്തിയിട്ടുണ്ടെന്നും ഇവരെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബെംഗളൂരുവിൽ നിന്നും വാളയാറിലേക്കുള്ള യാത്രക്കിടെ സംഘം ലഹരി ഉപയോഗിച്ചതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അവർ ഉപയോഗിച്ച സിറിഞ്ചുകൾ കാറിൽ നിന്ന് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു.

ആദ്യഘട്ടത്തിൽ സംഘത്തിന്‍റെ കൂടെ പോവുക മാത്രം ചെയ്‌തിരുന്ന ഷോൺ സണ്ണി പിന്നീടാണ് ലഹരി ഉപയോഗത്തിലേക്ക് കടന്നത്. എംഡിഎംഎ രണ്ട് ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി ആവശ്യക്കാർക്ക് എത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. ഷോണിന് പുറമേ ഒരു മകൾ കൂടി അശ്വതിക്ക് ഉണ്ട്. മകൾ ഭർത്താവിന് ഒപ്പമാണ്.
Also Read:- കരാറുകാരനെ പറ്റിച്ച് 93 ലക്ഷം രൂപ തട്ടി; കോഴിക്കോട് സ്വദേശികൾ രാജസ്ഥാൻ പൊലീസിൻ്റെ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.