കൊല്ലം: സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആഘോഷിച്ച് മലയാളികൾ. നല്ല നാളെയുടെ ശുഭ പ്രതീക്ഷകളുമായിട്ടാണ് വിഷു ആഘോഷിക്കുന്നത്. വിഷു പൂജകളും വിവിധ കലാപരിപാടികളുമായി കൊല്ലത്തെ ക്ഷേത്രങ്ങളെല്ലാം ആഘോഷ നിറവിലാണ്. ജില്ലയിലെ പ്രധാന ശ്രീകൃഷ്‌ണ ക്ഷേത്രമായ ആശ്രമം ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
ഐശ്വര്യത്തിന്‍റെ പുതുവർഷം പരസ്‌പരം നേർന്നാണ് മലയാളികൾ വിഷു ആഘോഷിച്ചത്. മലയാള മാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. വിഷു വസന്ത കാലത്തിന്‍റെ ആരംഭമായും കൊയ്ത്ത് ഉത്സവവുമായാണ് ആഘോഷിക്കുന്നത്. ശ്രീകൃഷ്‌ണന്‍ നരകാസുരനെ വധിച്ച ദിവസമാണ് വിഷു എന്നാണ് ഐതിഹ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിഷു എന്നാൽ സംസ്‌കൃതത്തിൽ തുല്യം എന്നാണ് അർത്ഥം. കണിയൊരുക്കിയും പുതു വസ്ത്രങ്ങൾ ധരിച്ചും സദ്യ ഒരുക്കിയും മലയാളികൾ വിഷുവിനെ വരവേറ്റു. പുതിയ കാർഷിക വൃത്തികൾക്ക് തുടക്കം കുറിക്കുന്നതും ഈ സമയത്താണ്. വിളവെടുപ്പിൽ ലഭിച്ച പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചാണ് കണി ഒരുക്കുന്നത്. വിഷുക്കണി കണ്ട് സമ്പൽസമൃദ്ധമായ ഒരു വർഷത്തെ വരവേൽക്കുകയാണ്.
ജില്ലയിലെ പ്രധാന ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രങ്ങളിൽ നല്ല ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ആശ്രാമം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ ഒരുക്കിയിരുന്ന വിഷുക്കണി ദർശിക്കാൻ വൻ തിരക്കാണ് അനുഭപ്പെട്ടത്.
രാവിലെ നാല് മണി മുതൽ ആരംഭിച്ച വിഷുക്കണി ദർശനം വൈകിട്ടാണ്
സമാപിക്കുന്നത്. ജനത്തിരക്ക് നിയന്ത്രിക്കാൻ ദേവസ്വവും പൊലീസും പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു. വിഷുവിൻ്റെ ഭാഗമായി വിപണികളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.