തിരുവനന്തപുരം : കേരള സർക്കാരിൻ്റെ ഈ വർഷത്തെ വിഷു ബമ്പർ (ബി ആർ 103) ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിൽപന പൊടിപൊടിക്കുന്നു. 12 കോടി രൂപയാണ് വിഷു ബമ്പറിന് ഒന്നാം സമ്മാനമായി ലഭിക്കുക. 300 രൂപയാണ് ഒരു ടിക്കറ്റിൻ്റെ വില. ഭാഗ്യം പരീക്ഷിക്കാൻ 300 മുടക്കിയാൽ മതി. ഇത്തവണ മേയ് 28ന് വിഷു ഭാഗ്യവാനെ തിരിച്ചറിയാം.
ആറ് സീരിസുകളിലായി വിൽപനക്കെത്തിയ വിഷു ബമ്പറിൻ്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപയും നാലാം സമ്മാനം 5 ലക്ഷം രൂപയുമാണ്. വിഷു ബമ്പറിൽ 5000 മുതൽ 300 രൂപയിൽ അവസാനിക്കുന്ന ചെറിയ സമ്മാനങ്ങളും ഉണ്ട്. മൂന്നും നാലും സമ്മാനങ്ങള്‍ ആറ് പേർക്ക് വീതം ലഭിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത്തവണ 54 ലക്ഷം ലോട്ടറികളാണ് പ്രിൻ്റ് ചെയ്‌ത് വിപണിയിലെത്തിച്ചിട്ടുള്ളത്. ലോട്ടറി ഏജൻ്റുമാര്‍ വഴി വിവിധ വില്‍പന കേന്ദ്രങ്ങളിലൂടെയാണ് ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്.