മലപ്പുറം: വലിയ ഭൂരിപക്ഷത്തിൽ യുഡിഫ് നിലമ്പൂർ നിയോജക മണ്ഡലം തിരിച്ചുപിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിലമ്പൂരിൽ പിവി അൻവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഞങ്ങളത് സ്വീകരിക്കുകയും ചെയ്‌തുവെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പിവി അൻവർ കോൺഗ്രസിനൊപ്പം ഉണ്ടാകും. തങ്ങൾ അത് ആവശ്യപ്പെട്ടിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ പിന്തുണ യുഡിഫിന് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസോ യുഡിഎഫോ ഏത് സ്ഥാനാർഥിയെ തീരുമാനിച്ചാലും അദ്ദേഹം അവർക്ക് പിന്തുണ നൽകുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ അദ്ദേഹം യുഡിഎഫിനൊപ്പം ഉണ്ടാകുമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിവി അൻവറിൻ്റെ ഈ നിലപാട് നിലമ്പൂരിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമായേക്കും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം സ്ഥാനാർഥി ആരാകണമെന്നുള്ളത് തങ്ങൾ ചർച്ച ചെയ്‌ത് തീരുമാനിക്കും. ഉചിതമായ സ്ഥാനാർഥിയായിരിക്കും നിലമ്പൂരിൽ മത്സരിക്കുകയെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.