കോട്ടയം: ഈ ശിശു ദിനത്തില്‍ നമുക്ക് വ്യത്യസ്‌തയായ ഒരു ശിശുവിനെ പരിചയപ്പെടാം. കോട്ടയംകാരിയായ ധ്വനി. മൂലേടം അന്തേരില്‍ വീട്ടില്‍ നര്‍ത്തകിയായ പ്രസീതയുടെയും മുകേഷിന്‍റെയും ഇളയമകള്‍. പക്ഷേ ഇതൊന്നുമല്ല ഈ രണ്ടരവയസുകാരിയുടെ ഇപ്പോഴത്തെ മേല്‍വിലാസം.
പിച്ചവച്ച് തുടങ്ങിയപ്പോള്‍ മുതല്‍ കുഞ്ഞ് ധ്വനിയുടെ ചുവടുകള്‍ക്ക് നൃത്തഭംഗിയായിരുന്നു. വീടിനോട് ചേര്‍ന്നുള്ള അമ്മയുെടെ നൃത്ത ക്ലാസുകളിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന ധ്വനി നൃത്തച്ചുവടുകളും മുദ്രകളുമെല്ലാം അനായാസം തന്നെ ഹൃദിസ്ഥമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭരതനാട്യത്തിലെ 52 മുദ്രകളും കൊഞ്ചിപ്പറഞ്ഞും കയ്യിലും മുഖത്തും വിരിയിച്ചും ഈ രണ്ടര വയസുകാരി ഇപ്പോള്‍ നടന്ന് കയറിയിരിക്കുന്നത് രാജ്യാന്തര അംഗീകാരങ്ങളുടെ നെറുകയിലേക്കാണ്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, 2024 ലെ ഇന്‍റര്‍നാഷണല്‍ കിഡ്‌സ് ഐക്കണ്‍ പുരസ്‌കാരം, യങ് അച്ചീവേഴ്‌സ് ഒളിപ്യാഡ് നാഷണല്‍ കോംപറ്റീഷന്‍ സ്പെഷ്യല്‍ ടാലന്‍റ് വിന്നര്‍ തുടങ്ങിയ അംഗീകാരങ്ങളാണ് ഈ കുരുന്നിനെ തേടി ഇതുവരെ എത്തിയിട്ടുള്ളത്. സാമൂഹ്യമാധ്യമങ്ങളിലും താരമാണ് ഈ കുഞ്ഞ് ധ്വനി.
Also Read: ഓഡിയോ ലോഞ്ചിനിടയിലും മഞ്ജുവിന്‍റെ തകര്‍പ്പന്‍ പ്രകടനം; വീഡിയോ വൈറല്‍