എറണാകുളം: സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാടിലെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതി സ്വീകരിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ഫയലിൽ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി. വീണ ഉള്‍പ്പടെയുള്ളവര്‍ക്ക് കോടതി സമന്‍സ് അയക്കും.
ഇതോടെ വീണ ഉൾപ്പടെയുള്ള പ്രതികൾ കോടതിയിൽ ഹാജരാകേണ്ടിവരും. എക്‌സാലോജിക് - സിഎംആര്‍എല്‍ ഇടപാടിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ പതിനൊന്നാം പ്രതിയാണ് വീണ. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് ഒന്നാം പ്രതി. സിഎംആര്‍എല്ലും എക്‌സാലോജിക്കും ഉള്‍പ്പടെ അഞ്ച് കമ്പനികളും പ്രതി പട്ടികയിലുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിപുണ ഇന്‍റര്‍നാഷണല്‍, സാസ്‌ജ ഇന്ത്യ, എംപവര്‍ ഇന്ത്യ എന്നീ കമ്പനികളെയുമാണ് എസ്എഫ്‌ഐഒ പ്രതി ചേര്‍ത്തത്. മാസപ്പടി കേസിലെ എസ്എഫ്‌ഐഒ തുടര്‍ നടപടികള്‍ക്ക് സ്റ്റേയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം എസ്എഫ്‌ഐഒ കോടതിയലക്ഷ്യം നടത്തിയെന്ന വാദമാണ് സിഎംആർഎൽ ഉന്നയിക്കുന്നത് .
ഡൽഹി ഹൈക്കോടതിയുടെ നിർദേശം ലംഘിച്ചാണ് എസ്എഫ്ഐഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എന്നും പ്രതിഭാഗം വാദിച്ചു. നേരത്തേ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ ബെഞ്ചിലേക്ക് ഹര്‍ജികള്‍ മാറ്റണമെന്ന വാദം ഡൽഹി ഹൈക്കോടതി അംഗീകരിച്ചിരുന്നു.