കോഴിക്കോട്: വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ വെടിവച്ച് കൊല്ലുമെന്ന് പ്രഖ്യാപിച്ച ചക്കിട്ടപ്പാറ പഞ്ചായത്തിൽ പുലി സാന്നിധ്യം. നാലാം വാർഡിലെ പൂഴിത്തോട് മാവട്ടത്ത് ആടിനെ പുലി കൊന്നു. ഷെഡില്‍ കെട്ടിയിരുന്ന ആടിനെ പകുതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഥലത്ത് പുലി സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനംവകുപ്പ് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെരുവണ്ണാമൂഴി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഇ ബൈജുനാഥിൻ്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ സുനിലിൻ്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. കഴിഞ്ഞ ജനുവരിയിലും പ്രദേശത്ത് പുലി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രാത്രിയാണ് പുലി വീണ്ടും ഇറങ്ങിയത്. വീണ്ടും പുലി ഇറങ്ങിയാൽ വെടിവച്ചിടുമെന്ന തീരുമാനം പഞ്ചായത്ത് നടപ്പാക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
Also Read: മൊബൈൽ ഫോൺ തകരാർ പരിഹരിച്ച് നൽകിയില്ല; സർവീസ് സെന്‍ററിന് 21,700 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി