ഇടുക്കി: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മൂന്നാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മൂന്നാര്‍ ഗൂഡാര്‍വിള സ്വദേശിയും ഇപ്പോള്‍ കുറ്റിയാര്‍വാലിയില്‍ താമസിക്കുന്നതുമായ നിക്‌സണ്‍ എന്ന രാജ, ഭാര്യ ജാനകി, മകള്‍ ഹെമിമിത്ര എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ ബന്ധു വീട്ടിലേക്ക് പോയി മൂന്നാറിലേക്ക് തിരികെ വരും വഴിയാണ് അപകടമുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിക്സൺ ആണ് കാറോടിച്ചിരുന്നത്. കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ മരത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. 10 വയസ്സുള്ള ഇളയ കുട്ടി മൗന ശ്രീ ഗുരുതരാവസ്ഥയിൽ തിരുപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തില്‍ വാഹനത്തിന്‍റെ മുന്‍ ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.