ETV Bharat / state

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം:'മരണ കാരണം മൂര്‍ച്ചേറിയ ആയുധം കൊണ്ട് തലക്കേറ്റ ക്ഷതം';പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് - THIRUVATHUKKAL DOUBLE MURDER

ഇന്ന് രാവിലെയാണ് തിരുവാതുക്കലില്‍ വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

POSTMORTEM REPORT THIRUVATHUKKAL  THIRUVATHUKKAL MURDER POSTMORTEM  COUPLE MURDER KOTTAYAM  തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം
Vijaya Kumar And His Wife Meera (ETV Bharat)
author img

By ETV Bharat Kerala Team

Published : April 22, 2025 at 9:12 PM IST

1 Min Read

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിജയകുമാര്‍-മീര ദമ്പതികളുടെ മരണത്തിന് കാരണം തലക്കേറ്റ ക്ഷതമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ശീരത്തില്‍ മുറവേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ആക്രമണത്തില്‍ തലയിലുണ്ടായ പരിക്കില്‍ നിന്നും രക്തസ്രാവമുണ്ടായി. ആക്രമണത്തില്‍ വിജയ കുമാറിന്‍റെ നെഞ്ചിലും ക്ഷതമേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ന് (ഏപ്രില്‍ 22) രാവിലെയാണ് തിരുവാതുക്കിലെ വ്യവസായിയായ വിജയ കുമാറിനെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കിടക്കുന്ന ഇരുവരെയും കണ്ടത്. വീടിന്‍റെ സ്വീകരണ മുറിയിലാണ് വിജയകുമാറിന്‍റെ മൃതദേഹം ഉണ്ടായിരുന്നത്. അതേസമയം ഭാര്യ മീരയെ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വീടിന്‍റെ പിന്‍വശത്തെ വാതില്‍ അടച്ച നിലയിലാണുണ്ടായിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജോലിക്കാരി മുന്‍വശത്തൂടെ വീട്ടിലേക്ക് പ്രവേശിപ്പിച്ചു. അപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

വീടിന് അകത്തും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌കും ദമ്പതികളുടെ മൊബൈല്‍ ഫോണും നഷ്‌ടപ്പെട്ടിട്ടുണ്ട്. വീട്ടില്‍ നിന്നും സ്വര്‍ണമോ വിലപ്പിടിപ്പുള്ള വസതുക്കളോ നഷ്‌ടമായിട്ടില്ല. അതുകൊണ്ട് മോഷണത്തിന് വേണ്ടിയുള്ള കൊലപാതകം അല്ലെന്നാണ് പൊലീസ് നിഗമനം.

Also Read: കോട്ടയത്തെ ഇരട്ടക്കൊലപാതകം: പൊലീസ് സംശയിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളിയെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.