ETV Bharat / state

വയനാട് ദുരന്തം: 'ഇത് ശവക്കുഴിക്ക് പോലും വില പറയും കാലം, സര്‍ക്കാരിന്‍റെ എസ്റ്റിമേറ്റ് കണക്ക് മനുഷ്യത്വ രഹിതം': തിരുവഞ്ചൂര്‍ - Thiruvanchoor on Wayanad fund

വയനാട് ദുരന്തം സംബന്ധിച്ചുള്ള സര്‍ക്കാരിന്‍റെ കണക്കുകളെ കുറിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. മൃതദേഹ സംസ്‌കാരത്തിന് ശേഷം പ്രതീക്ഷിത കണക്കെന്ന് പറഞ്ഞ് എഴുതിയെടുത്തത് ശരിയായില്ലെന്നും വിശദീകരണം. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം.

author img

By ETV Bharat Kerala Team

Published : Sep 17, 2024, 4:13 PM IST

വയനാട് ദുരന്തം എസ്റ്റിമേറ്റ് കണക്ക്  തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വയനാട്  WAYANAD DISASTER ESTIMATED FUND  Thiruvanchoor Against State Govt
Thiruvanchoor Radhakrishnan (ETV Bharat)
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മാധ്യമങ്ങളോട്. (ETV Bharat)

കോട്ടയം: വയനാട് ദുരന്തത്തില്‍ കേരള സർക്കാരിന്‍റെ എസ്റ്റിമേറ്റ് കണക്ക് മനുഷ്യത്വ രഹിതമെന്ന് കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. മൃതദേഹ സംസ്‌കാരം കഴിഞ്ഞ ശേഷം പ്രതീക്ഷിത കണക്കെന്ന് പറഞ്ഞ് തുക എഴുതിയെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.

ശവക്കുഴിക്ക് പോലും വില പറയുന്ന കാലം കേരളത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കുറ്റപ്പെടുത്തി. കാർഗിൽ യുദ്ധകാലത്ത് ശവപ്പെട്ടി കുംഭകോണത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടവരാണ് മാർക്‌സിസ്റ്റ് പാർട്ടി. പുറത്തുവന്ന കണക്കിനെക്കുറിച്ച് എന്താണ് ഒന്നും പറയാത്തതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കണക്കുകള്‍ കൃത്യമായി ബോധ്യപ്പെടുത്താതെ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ അടുത്ത ഘട്ട ഫണ്ട് അനുവദിക്കും. അതിനുള്ള നടപടി ഉണ്ടാകണം. സര്‍ക്കാര്‍ ഉണ്ടാക്കിയത് കള്ളക്കണക്കാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: വയനാട് ഉരുൾപൊട്ടൽ; മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട കുട്ടികളുടെ സ്‌പോണ്‍സറാകാം, മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.