ഇടുക്കി: വിനോദ സഞ്ചാരത്തിന് കൂടുതല്‍ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ മൂന്നാറില്‍ ആരംഭിച്ച ഹോര്‍ട്ടികോര്‍പ്പിൻ്റെ സ്‌ട്രോബറി പാര്‍ക്കിൻ്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യം. സ്‌ട്രോബറി പാര്‍ക്ക് പ്രവൃത്തിക്കുന്ന സ്ഥലത്ത് സ്‌ട്രോബറി കൃഷി ചെയ്‌ത് പഴങ്ങള്‍ വില്‍പ്പന നടത്തുകയെന്നതിനൊപ്പം മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയായിരുന്നു പദ്ധതി തുടങ്ങിയത്. തുടക്കത്തില്‍ മികച്ച രീതിയില്‍ പോയ പദ്ധതി പിന്നീട് താളം തെറ്റിയെന്നാണ് ആക്ഷേപം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വട്ടവടയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളില്‍ ഒന്ന് വട്ടവടയിലെ സ്‌ട്രോബറി കൃഷിയാണ്. സീസണ്‍ കാലത്ത് സ്‌ട്രോബറിയുടെ മധുരം മൂന്നാറിലും നുകരാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കുക, ആവശ്യക്കാര്‍ക്ക് സ്‌ട്രോബറി പഴങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ഹോര്‍ട്ടി കോര്‍പ്പിൻ്റെ നേതൃത്വത്തില്‍ മൂന്നാറില്‍ സ്‌ട്രോബറി പാര്‍ക്ക് യാഥാര്‍ഥ്യമാക്കിയത്.

സ്‌ട്രോബറി പാര്‍ക്ക് പ്രവൃത്തിക്കുന്ന സ്ഥലത്ത് സ്‌ട്രോബറി കൃഷി ചെയ്‌ത് സീസണില്‍ വിളവെടുപ്പിന് പാകമാകുന്നതോടെ സഞ്ചാരികള്‍ക്ക് നേരിട്ടെത്തി വാങ്ങാന്‍ അവസരമൊരുക്കുന്നതായിരുന്നു പദ്ധതി. ഇതിനായി ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്‌തു. തുടക്കത്തില്‍ മികച്ച രീതിയില്‍ പോയ പദ്ധതി പിന്നീട് താളം തെറ്റിയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.

Also Read: വീണ്ടും ജീവനെടുത്ത് കാട്ടാന; വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ ചവിട്ടിക്കൊന്നു