പത്തനംതിട്ട: ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങവെ തെലങ്കാന സ്വദേശി ഷോക്കേറ്റു മരിച്ചു. മഹബുബ്‌നഗർ ഗോപാൽപേട്ട മണ്ഡൽ സ്വദേശിനി ഭരതമ്മയാണ് (60) മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
വാട്ടർ അതോറിറ്റിയുടെ കീയോസ്ക്കിൽ നിന്നും വെള്ളം കുടിക്കാൻ ടാപ്പ് തുറന്നപ്പോളാണ് ഷോക്കേറ്റത്. ഫയർഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസർ വിനോദ്‌കുമാറിന്‍റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘം എത്തി സിപിആർ നൽകി. പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശ്രീ ബാലാജി ടൂർസ് ആൻഡ് ട്രാവൽസ് എന്ന ഏജൻസി വഴി എത്തിയ 40 അംഗ സംഘത്തിന്‍റെ ഭാഗമായിരുന്നു മരിച്ച ഭരതമ്മ. ശബരിമല ദർശനം കഴിഞ്ഞ് നീലി മല ഇറങ്ങി മടങ്ങുകയായിരുന്നു സംഘം. പൈപ്പ് തുറന്നതും ഭരതമ്മ തെറിച്ചു താഴെ വീണതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
പ്രദേശത്ത് ഈ സമയം കനത്ത മഴയായിരുന്നു. ഷോക്കേറ്റ് അയ്യപ്പ ഭക്ത മരിക്കാൻ ഇടയായതിനെ കുറിച്ചു അന്വേഷിക്കണമെന്നും കാരണക്കാരായവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അയ്യപ്പ സേവ സംഘവും ശബരിമല അയ്യപ്പ സേവാ സമാജവും പൊലീസിനോട് ആവശ്യപ്പെട്ടു.
Also Read :കൂരിയാട് ദേശീയപാതയിലെ മണ്ണിടിച്ചില്‍; വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു