ETV Bharat / state

പതിവ് തെറ്റിക്കാതെ രവി മോഹന്‍; കന്നി അയ്യപ്പനായി കാര്‍ത്തി, ശബരിമലയില്‍ ദര്‍ശനം നടത്തി താരങ്ങള്‍ - RAVI MOHAN AND KARTHI AT SABARIMALA

ശബരിമലയില്‍ ദര്‍ശനം നടത്തി തമിഴ്‌ നടന്മാരായ കാര്‍ത്തിയും രവി മോഹനും. ഹരിവരാസനം പാടുന്ന സമയത്താണ് ഇരുവരും എത്തിയത്. ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

TAMIL ACTORS AT SABARIMALA  SABARIMALA NEWS UPDATES  രവി മോഹന്‍ ശബരിമല  Actor Karthi
Ravi Mohan And Karthi At Sabarimala (ETV Bharat)
author img

By ETV Bharat Kerala Team

Published : April 18, 2025 at 8:24 AM IST

1 Min Read

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി തമിഴ് ചലച്ചിത്ര താരങ്ങളായ രവി മോഹനും കാർത്തിയും. ഇന്നലെ (ഏപ്രില്‍ 17) രാത്രി ഹരിവരാസനം പാടുന്ന സമയത്താണ് ഇരുവരും സന്നിധാനത്തെത്തി ദർശനം നടത്തിയത്. രവി മോഹൻ പത്ത് തവണയിലധികം ശബരിമല ദർശനം നടത്തിയിട്ടുണ്ട്. എന്നാല്‍ കന്നി അയ്യപ്പനായാണ് കാർത്തി മലകയറിയത്.

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ദർശനം നടത്തിയ ശേഷമാണ് ഇരുവരും ശബരിമലയിൽ ദർശനത്തിന് എത്തിയത്. അയ്യപ്പ ദര്‍ശനത്തിന് പിന്നാലെ ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു. 2015 മുതല്‍ എല്ലാ വർഷവും ദർശനം നടത്താറുണ്ടെന്ന് രവി മോഹന്‍ പറഞ്ഞു. മകര സംക്രാന്തിക്ക് എത്തി മകരവിളക്കും ദർശിച്ചിരുന്നു. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്.

താരങ്ങള്‍ ശബരിമലയിലെത്തിയപ്പോള്‍ (ETV Bharat)

എല്ലാ വർഷവും ഇവിടെ വരണമെന്ന് ആഗ്രഹമുണ്ട്. അയ്യപ്പസ്വാമി എന്‍റെ ഹൃദയത്തോട് ചേർന്നിരിക്കുന്നു. എനിക്ക് സാധിക്കുന്ന കാലത്തോളം എല്ലാ വർഷവും ഉറപ്പായും ശബരിമലയില്‍ എത്തും. ഓരോ തവണ എത്തുമ്പോഴും പുതിയ അനുഭവമാണ് ഉണ്ടാകുന്നതെന്നും രവി മോഹൻ പറഞ്ഞു.

അതേസമയം ഹരിവരസാനം കേട്ട് ദർശനം നടത്താൻ സാധിച്ചത് സൗഭാഗ്യമാണെന്നാണ് കാർത്തി മാധ്യമങ്ങളോട് പറഞ്ഞത്. എല്ലാ വർഷവും വരണമെന്ന് തോന്നുന്നു. ഒരുപാട് സന്തോഷമുണ്ട്. ഇനി മകരജ്യോതി കാണാൻ വരണമെന്നാണ് ആഗ്രഹമെന്നും കാർത്തി പറഞ്ഞു.

Also Read: ശബരിമല തീര്‍ഥാടക ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.