കോഴിക്കോട് : സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ. അഞ്ച് സബ്‌സിഡി ഇനങ്ങളുടെ വിലയാണ് കുറച്ചത്. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നിവയ്ക്കാണ് വില കുറച്ചത്. നാല് മുതല്‍ പത്ത് രൂപ വരെയുടെ കുറവുണ്ടാകും. ഇന്ന് (ഏപ്രിൽ 11) മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരും.
തുവര പരിപ്പിന്‍റെ വില 115 രൂപയില്‍ നിന്ന് 105 രൂപയായും ഉഴുന്നിന്‍റെ വില 95 രൂപയില്‍ നിന്നും 90 രൂപയായും വന്‍കടലയുടെ വില 69 രൂപയില്‍ നിന്നും 65 രൂപയായും വന്‍പയറിന്‍റെ വില 79 രൂപയില്‍ നിന്നും 75 രൂപയായും മുളക് 500 ഗ്രാമിന് 68.25 രൂപയില്‍ നിന്നും 57.75 രൂപയായും കുറച്ചിട്ടുണ്ട്.
സബ്‌സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതലുള്ള വിലയും, അവയുടെ വിപണി വിലയും ക്രമത്തിൽ:
ഇനങ്ങൾ | സപ്ലൈകോ വില | വിപണി വില |
വൻകടല (ഒരു കിലോഗ്രാം) | 65 | 110.29 |
ചെറുപയർ (ഒരു കിലോഗ്രാം) | 90 | 126.50 |
ഉഴുന്ന് (ഒരു കിലോഗ്രാം) | 90 | 132.14 |
വൻപയർ (ഒരു കിലോഗ്രാം) | 75 | 109.64 |
തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) | 105 | 139.5 |
മുളക് (500 ഗ്രാം) | 57.75 | 92.86 |
മല്ലി (500 ഗ്രാം) | 40.95 | 59.54 |
പഞ്ചസാര (ഒരു കിലോഗ്രാം) | 34.65 | 45.64 |
വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് (സബ്‌സിഡി 500 എം എൽ + നോൺ സബ്‌സിഡി 500 ml) | 240.45 | 289.77 |
ജയ അരി (ഒരു കിലോഗ്രാം) | 33 | 47.42 |
കുറുവ അരി (ഒരു കിലോഗ്രാം) | 33 | 46.33 |
മട്ട അരി (ഒരു കിലോഗ്രാം) | 33 | 51.57 |
പച്ചരി (ഒരു കിലോഗ്രാം) | 29 | 42.21 |
പൊതു വിപണി വില എക്കണോമിക്‌സ് ആൻഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പിന്‍റെ ഏപ്രിൽ പത്തിലെ കണക്കനുസരിച്ചാണ് വിലനിലവാരം എന്ന് സപ്ലൈകോ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഉത്സവ സീസണുകളില്‍ വിപണി വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ വിഷു, ഈസ്‌റ്റര്‍ ഫെയറുകളും ആരംഭിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ഏപ്രില്‍ 19 വരെയാണ് ഉത്സവകാല ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.
ഭക്ഷ്യധാന്യങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റത്തിന്‍റെ സ്വാധീനം വലിയ തോതില്‍ അനുഭവപ്പെടേണ്ടതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കാര്യക്ഷമമായ വിപണി ഇടപെടല്‍ കാരണം വിലക്കയറ്റത്തിന്‍റെ രൂക്ഷത കുറഞ്ഞ തോതിലാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്.
സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തുന്നത് കൊണ്ടാണ് വിലക്കയറ്റത്തിന്‍റെ രൂക്ഷത കേരളത്തില്‍ അനുഭവപ്പെടാത്തത്.
പ്രതിമാസം 35 ലക്ഷത്തിലധികം ജനങ്ങള്‍ സപ്ലൈകോ സ്ഥാപനങ്ങളുടെ ഉപഭോക്താക്കളാണ്. സംസ്ഥാനത്ത് പഞ്ചായത്തില്‍ ഒന്ന് എന്ന രീതിയില്‍ ആരംഭിച്ച സപ്ലൈകോ മാവേലി സ്‌റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഇന്ന് ഒരു പഞ്ചായത്തില്‍ രണ്ടും മൂന്നും ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സപ്ലൈകോ സ്ഥാപിതമായിട്ട് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സപ്ലൈകോ നവീകരിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ടെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.