തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എറണാകുളത്തുനിന്ന് തിരുവനന്തപുരം വഴി മധുരയിലേക്ക്(നമ്പര്‍ 06165) നാളെ(ജൂണ്‍ 22) പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. വൈകിട്ട് 5.10ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് തീവണ്ടി യാത്ര തിരിക്കും. കോട്ടയം, തിരുവനന്തപുരം സെന്‍ട്രല്‍, നാഗര്‍കോവില്‍ ടൗണ്‍, തിരുനെല്‍വേലി ജംഗ്ഷന്‍ വഴിയാണ് തീവണ്ടി മധുരയിലെത്തുക. പുലര്‍ച്ചെ 2.30ന് ട്രെയിന്‍ മധുരയിലെത്തും.
തീവണ്ടിയില്‍ 16 സെക്കന്‍ഡ് ക്ലാസ് ചെയര്‍ കാറുകളും 1 എസി ചെയര്‍കാറും 4 സെക്കന്‍ഡ് ക്ലാസ് സിറ്റിങ്ങും 2 സെക്കന്‍ഡ് ക്ലാസ് ദിവ്യാഞ്ജന്‍ ഫ്രണ്ട്‌ലി കോച്ചുകളുമാണ് ഉള്ളത്.
സ്‌റ്റോപ്പുകള്‍: കോട്ടയം(വൈകിട്ട് 4.07), ചങ്ങനാശേരി(4.25), തിരുവല്ല(4.34), ചെങ്ങന്നൂര്‍(4.44), മാവേലിക്കര(4.56), കായംകുളം(5.05), കരുനാഗപ്പള്ളി(5.20), ശാസ്‌താംകോട്ട(5.30), കൊല്ലം ജംഗ്ഷന്‍(6.00), വര്‍ക്കല(6.22), തിരുവനന്തപുരം സെന്‍ട്രല്‍(രാത്രി 7.20), നാഗര്‍കോവില്‍ ടൗണ്‍(9.05), വള്ളിയൂര്‍(9.31), തിരുനെല്‍വേലി(10.50), കോവില്‍പ്പെട്ടി(11.48), സത്തൂര്‍(രാത്രി 12.10), വിരുദുനഗര്‍(12.30).