കോഴിക്കോട് : താമരശ്ശേരിക്ക് സമീപം വിഷക്കൂൺ പാകം ചെയ്‌ത കഴിച്ച അയൽവാസികളായ രണ്ട് കുടുംബത്തിലെ ആറുപേർക്ക് ഭക്ഷ്യവിഷബാധ ഏറ്റു. പൂനൂർ സ്വദേശിയായ അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ് റസൽ എന്നിവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം.
വീടിനു സമീപത്തെ പറമ്പിൽ നിന്നാണ് കൂൺ ലഭിച്ചത്. ഇത് പിഴുതെടുത്ത് കറി വച്ച് ഉപയോഗിക്കുകയായിരുന്നു. കൂൺ കഴിച്ച ആറു പേർക്കും ദേഹാസ്വസ്ഥ്യവും ഛർദിയും ഉൾപ്പെടെ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആദ്യം വീടിനടുത്തള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്‌തു.
പല വിധം പല തരം, വിഷക്കൂണ്‍ എങ്ങനെ തിരിച്ചറിയാം!
മഴ പെയ്‌ത് ഇടി വെട്ടിയാൽ തൊടി മുഴവൻ കൂൺ ആയിരിക്കും... ശരീരത്തിന്‍റെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ അത്യുത്തമമാണ് കൂണുകള്‍. എന്നാൽ എല്ലാ കൂണും ഭക്ഷ്യയോഗ്യമല്ല. നിരവധി പേരാണ് കൂൺ കഴിച്ച് ഭക്ഷ്യവിഷബാധ ഏൽക്കുന്നതും മരിക്കുന്നതും.
മഴക്കാലം ആയാൽ കൂൺ സുലഭമായി മുളയ്‌ക്കും. പിന്നീട് അങ്ങോട്ട് കൂൺ കൊണ്ട് ഉള്ള പല തരം വിഭവങ്ങൾ ആയിരിക്കും വീട്ടിൽ. കൃത്യമായ രീതിയിൽ വേവിച്ച് കഴിച്ചിലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സധ്യതയുണ്ട്. ലോകമെമ്പാടും 14,000ലധികം വ്യത്യസ്‌ത ഇനം കൂണുകൾ വളരുന്നുണ്ടെന്നാണ് കണക്ക്. അതേസമയം നമ്മുടെ പറമ്പുകളിൽ കാണപ്പെടുന്ന വിഷക്കൂണുകളേയും തിരിച്ചറിയേണ്ടതുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂണിൽ കലോറി കുറവാണ്. കൂടാതെ മനുഷ്യർക്ക് ആരോഗ്യകരവും സമീകൃതവുമായ പോഷക പദാർഥങ്ങൾ ഇതിൽ അടങ്ങിയിട്ടിട്ടുണ്ട്. കൂൺ കഴിക്കുമ്പോൾ വിവിധ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന മൈക്രോഫേജുകൾ ഉത്തേജിപ്പിക്കപ്പെടുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. കൂൺ മഞ്ഞപ്പൊടി കലർത്തിയ വെള്ളത്തിലിട്ട് 15 മിനിറ്റ് വയ്ക്കുക അപ്പോൾ കൂൺ നീല നിറമായാൽ അത് വിഷക്കൂണാണെന്ന് മനസിലാക്കാം. മറിച്ച് നിറവ്യത്യാസം ഇല്ലെങ്കിൽ അത് ഭക്ഷ്യയോഗ്യമാണെന്നും.
വിഷക്കൂണ്‍... അടയാടങ്ങള്‍ ഇവ
- കളർഫുൾ ആയിരിക്കും
- ഈച്ച, വണ്ട് മുതലായ ജീവികൾ വന്നിരിക്കില്ല
- കൂൺ കുടയുടെ അടിയിലുള്ള ചെകിള കളർഫുള്ളോ കറുപ്പോ ആയിരിക്കും
- കൂൺ തണ്ടിൽ വളയം ഉണ്ടായിരിക്കും
- ദിവസങ്ങളോളം കേട് കൂടാതിരിക്കും
- പൂച്ച, പട്ടി എന്നിവ മണക്കുക പോലുമില്ല
- വിഷ കൂണിൽ ഒരുതരം പൊടി ഉണ്ടാകും.
Also Read : തെന്നല ബാലകൃഷ്‌ണപിള്ള അന്തരിച്ചു; വിടവാങ്ങിയത് കോണ്‍ഗ്രസിൻ്റെ ജനകീയ സൗമ്യമുഖം