ETV Bharat / state

സ്‌കൂള്‍ പ്രവൃത്തി സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ചു; ആറു ശനിയാഴ്‌ചകള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന് പ്രവൃത്തിദിനം - SCHOOL REVISED TIME TABLE

പൊതുവിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍, എയ്‌ഡഡ്, അംഗീകൃത അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് പുതുക്കിയ സമയക്രമം ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ് അറിയിച്ചു

SCHOOL  TIME TABLE  STUDENTS
Students In Classroom. (Getty)
author img

By ETV Bharat Kerala Team

Published : June 11, 2025 at 1:24 PM IST

2 Min Read

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ടൈം ടേബിള്‍ പുനഃക്രമീകരിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 8 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് വെള്ളിയാഴ്ചകള്‍ ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളില്‍ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റും വര്‍ധിപ്പിച്ചു.

സംസ്ഥാന വിദ്യാഭ്യാസ ചട്ട പ്രകാരം 9, 10 ക്ലാസുകളില്‍ 220 പ്രവര്‍ത്തി ദിവസങ്ങളാണ് വേണ്ടത്. 5 മുതല്‍ 7ാം ക്ലാസ് വരെയുള്ള യു പി വിഭാഗത്തിന് 2025 ജൂലൈ 7, 2025 ഒക്‌ടോബര്‍ 25 എന്നീ രണ്ടു ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തിന് 2025 ജൂലൈ 7, ഓഗസ്റ്റ് 16, ഒക്‌ടോബര്‍ 04, ഒക്‌ടോബര്‍ 25, 2026 ജനുവരി 03, 2026 ജനുവരി 31 എന്നീ 6 ശനിയാഴ്ചകളും പ്രവൃത്തി ദിനമായി പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എസ് ഷാനവാസ് ഉത്തരവിറക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1 മുതല്‍ 4ാം ക്ലാസ് വരെയുള്ള എല്‍ പി വിഭാഗത്തിന് അധിക പ്രവൃത്തി ദിവസങ്ങളില്ല. ഹൈസ്‌കൂളില്‍ എട്ട് പിരിയഡുകളും നിലനിര്‍ത്തിയാണ് പരിഷ്‌കരണം. രാവിലത്തെ ഇടവേള 5 മിനിറ്റായും ഉച്ച ഭക്ഷണത്തിനായുള്ള ഇടവേള 60 മിനിറ്റായും ക്രമീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍, എയ്‌ഡഡ്, അംഗീകൃത അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് പുതുക്കിയ സമയക്രമം ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ് അറിയിച്ചു.

ഹൈസ്‌കൂള്‍ വിഭാഗം പുതുക്കിയ സമയക്രമം

പിരീഡ് 1 - രാവിലെ 9.45 മുതല്‍ 10.30 വരെ (45 മിനിറ്റ്)

പിരീഡ് 2 - രാവിലെ 10.30 മുതല്‍ 11.15 വരെ (45 മിനിറ്റ്)

ഇടവേള - രാവിലെ 11.15 മുതല്‍ 11.25 വരെ (10 മിനിറ്റ്)

പിരീഡ് 3 - രാവിലെ 11.25 മുതല്‍ 12.10 വരെ (40 മിനിറ്റ്)

പിരീഡ് 4 - രാവിലെ 12.10 മുതല്‍ 12.45 വരെ (40 മിനിറ്റ്)

ഇടവേള - ഉച്ചയ്ക്ക് 12.45 മുതല്‍ 1.45 വരെ (60 മിനിറ്റ്)

പിരീഡ് 5 - ഉച്ചയ്ക്ക് 1.45 മുതല്‍ 2.25 വരെ (40 മിനിറ്റ്)

പിരീഡ് 6 - ഉച്ചയ്ക്ക് 2.25 മുതല്‍ 3.05 വരെ (40 മിനിറ്റ്)

ഇടവേള - വൈകിട്ട് 3.05 മുതല്‍ 3.10 വരെ (5 മിനിറ്റ്)

പിരീഡ് 7 - വൈകിട്ട് 3.10 മുതല്‍ 3.45 വരെ (35 മിനിറ്റ്)

പിരീഡ് 8 - വൈകിട്ട് 3.45 മുതല്‍ 4. 15 വരെ (30 മിനിറ്റ്)

Also Read: കാസര്‍കോടിനെ പ്രണയിക്കുന്ന യുകെ, യുഎസ് വിനോദസഞ്ചാരികള്‍; കണക്കുമായി ടൂറിസം വകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.