പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീര്‍ഥാടക സംഘത്തിന്‍റെ ബസ് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. കർണാടക സ്വദേശിയായ മാരുതി ഹരിഹരനാണ് മരിച്ചത്. ഇന്ന് (ഏപ്രിൽ 16) പുലര്‍ച്ചെ 6.30ഓടെയാണ് സംഭവം.
എരുമേലി കാണാമല അട്ടിവളവിൽ വച്ചാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നും ശബരിമലയിലേക്ക് വരികയായിരുന്നു 35 അംഗസംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വളവിൽ വച്ച് നിയന്ത്രണം വിട്ട ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താഴ്‌ചയിലേക്ക് തലകീഴായാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ ബസ് പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ മുഴുവന്‍ പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം.
Also Read: കെഎസ്ആർടിസി ബസ് 40 അടി താഴ്‌ചയിലേക്ക് മറിഞ്ഞു; ബസിനടിയിൽ പെട്ട വിദ്യാർഥിനി മരിച്ചു