എറണാകുളം: മുനമ്പം ഭൂമി കൈവശക്കാരുടെ അവകാശം കണ്ടെത്താൻ നിയോഗിച്ച ജസ്‌റ്റിസ് സി എൻ രാമചന്ദ്രൻനായർ കമ്മിഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവാണ് സ്റ്റേ ചെയ്‌തത്. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ ജൂണിൽ പരിഗണിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കമ്മീഷൻ നൽകുന്ന ശുപാർശ സർക്കാരിന് ഇപ്പോൾ നടപ്പാക്കാനാവില്ല. പൊതു താൽപര്യം മുൻനിർത്തിയാണ് കമ്മിഷനെ നിയമിച്ചതെന്നും ക്രമസമാധാന വിഷയം എന്ന നിലയിൽ കമ്മിഷൻ്റെ അന്വേഷണം ആവശ്യമാണെന്നും സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചിരുന്നു.
കമ്മിഷനെ നിയമിച്ചത് വഖഫ് ഭൂമിയാണോ എന്ന് കണ്ടെത്താനല്ല, ഭൂമി കൈവശമുള്ളവരെ സഹായിക്കാനാണ്. രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായാൽ പരിഹരിക്കേണ്ട കടമ സർക്കാരിനുണ്ടെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഹൈക്കോടതിയെ അറിയിച്ചു.
Also Read:- ഇറക്കുമതി തീരുവകളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ട്രംപ്; ഓഹരി വിപണികള്‍ വീണ്ടും കുത്തനെ ഇടിഞ്ഞു