ETV Bharat / state

ഇനി കായ തോല്‍ വെറുതേ കളയേണ്ട, നല്ല ഒന്നാന്തരം അച്ചാറിടാം; വാഴ വിഭവങ്ങളുടെ വ്യത്യസ്‌ത രുചിയൊരുക്കി ചിറ്റൂര്‍ ബ്ലോക്ക് യൂത്ത് സൊസൈറ്റി - BANANA PEEL PICKLE

സാക്ഷാല്‍ കായത്തൊലി ഉപയോഗിച്ച് ഒരു കിടിലന്‍ അച്ചാര്‍ തയ്യാറാക്കി വിജയകരമായി വിപണനം നടത്തുകയാണ് ചിറ്റൂര്‍ ബ്ലോക്ക് യൂത്ത് സൊസൈറ്റി

BANANA PEEL PICKLE, BANANA RECIPES, BANANA DISHES
സഹകരണ എക്‌സ്‌പോയില്‍ താരമായ കായതോല്‍ അച്ചാര്‍ (Etv Bharat)
author img

By ETV Bharat Kerala Team

Published : April 24, 2025 at 7:22 PM IST

2 Min Read

തിരുവനന്തപുരം: അടിമുടി ഉപയോഗപ്രദമാണ് മലയാളികളുടെ പ്രിയപ്പെട്ട വാഴ. കര്‍ഷകര്‍ക്ക് പല രൂപങ്ങളില്‍ ലാഭം നല്‍കുന്ന വിള എന്ന നിലയില്‍ മാത്രമല്ല, വാഴയില മുതല്‍ വാഴപ്പിണ്ടി വരെ കേരളീയരുടെ ദൈനംദിന ജീവിതത്തില്‍ ഏതെങ്കിലും രൂപത്തില്‍ ഒരു വാഴ വിഭവം ഉണ്ടാകാതിരിക്കില്ല. കാര്‍ഷിക മേഖലയും കടന്നു വ്യവസായിക മേഖലയില്‍ വരെ പിടിപാടുള്ള വാഴയില്‍നിന്ന് അങ്ങേയറ്റം വ്യത്യസ്‌തമായ മറ്റൊരുത്പന്നം കൂടി കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്‌മയായ പാലക്കാട് ചിറ്റൂര്‍ ബ്ലോക്ക് യൂത്ത് കോ ഓപ്പറേറ്റീവ് സൊസൈറ്റി.

ഒരു പക്ഷേ പലര്‍ക്കും വിശ്വാസംതന്നെ വരണമെന്നില്ല. നാം വലിച്ചെറിയുന്നതും ഇനി ഒരുപയോഗവുമില്ലെന്ന് കരുതുന്നതുമായ വാഴക്കായുടെ തൊലിയാണ് ഇവിടെ താരം. സാക്ഷാല്‍ കായത്തൊലി ഉപയോഗിച്ച് ഒരു കിടിലന്‍ അച്ചാര്‍ തയ്യാറാക്കി വിജയകരമായി വിപണനം നടത്തുകയാണ് ഈ സൊസൈറ്റി. തിരുവനന്തപുരത്ത് നടക്കുന്ന സഹകരണ എക്‌സ്‌പോയിലാണ് കായതോല്‍ അച്ചാര്‍ എന്ന വ്യത്യസ്‌ത ഉത്പന്നവുമായി ഈ യുവാക്കള്‍ എത്തിയിരിക്കുന്നത്. ഒരു കുപ്പി അച്ചാറിന് വെറും 105 രൂപയേ ഉള്ളൂ. ശരീരത്തിന് ഏറെ ഗുണകരമായ വൈറ്റമിന്‍ ബി 6, ബി 12, മഗ്‌നീഷ്യം, പൊട്ടാസ്യം, നാരുകള്‍, പ്രോട്ടീന്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയ കായതോല്‍ വെറുതെ കളയാതെ അച്ചാറിടുന്നതിന് ഉത്തമമാണെന്ന് സൊസൈറ്റിയുടെ ഭരണസമിതി അംഗം വിനോദ് ചീരാളന്‍ പറയുന്നു.

സഹകരണ എക്‌സ്‌പോയില്‍ താരമായി കായതോല്‍ അച്ചാര്‍ (Etv Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിരവധി വാഴ കര്‍ഷകരുള്ള പ്രദേശമാണ് പാലക്കാട് ജില്ലയിലെ ചിറ്റൂര്‍. വിദഗ്‌ധരെ ഉള്‍കൊള്ളിച്ചു സഹകരണ സ്ഥാപനങ്ങള്‍ക്ക് സഹകരണ വകുപ്പ് തന്നെ 2019-ല്‍ നല്‍കിയ പരിശീലന പരിപാടിയിലാണ് വാഴ കൊണ്ടുള്ള ഭക്ഷ്യ ഉത്പന്നങ്ങളെ ചിറ്റൂര്‍ ബ്ലോക്ക് യൂത്ത് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധികള്‍ കണ്ടെത്തിയത്. ഇന്നു ഇരുപതോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഉത്പാദന കേന്ദ്രം ചിറ്റൂരില്‍ പ്രവര്‍ത്തിക്കുന്നു. കായതോല്‍ അച്ചാര്‍ മാത്രമല്ല, വാഴപ്പൂ അച്ചാര്‍, തേങ്ങ അച്ചാര്‍, വാഴപിണ്ടി ജ്യൂസ്, വാഴപ്പൂ ചമ്മന്തിപ്പൊടി, വാഴപ്പിണ്ടി സ്‌ക്വഷ്, നേന്ത്രക്കായ പൊടി എന്നിങ്ങനെ നിരവധി ഭക്ഷ്യ ഉത്പന്നങ്ങളുമുണ്ടിവിടെ. ആവശ്യക്കാരും നിരവധിയാണ്. ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സൊസൈറ്റി അംഗങ്ങള്‍. കനകക്കുന്നില്‍ നടക്കുന്ന മേളയിലെത്തി കായതോല്‍ അച്ചാര്‍ നേരിട്ടു വാങ്ങാം. മേള ഏപ്രില്‍ 30ന് സമാപിക്കും.

സൊസൈറ്റിയുടെ ഭക്ഷ്യ ഉത്പന്നങ്ങളും അവയുടെ വിലയും :

പഴത്തൊലി അച്ചാര്‍ - 105/-
വാഴപ്പൂ അച്ചാര്‍ - 154/-
തേങ്ങ അച്ചാര്‍ - 175/-
വാഴപിണ്ടി ജ്യൂസ് -180/-
വാഴപ്പൂ ചമ്മന്തിപ്പൊടി -194/-
വാഴപ്പിണ്ടി സ്‌ക്വഷ് - 180/-
നേന്ത്രക്കായ പൊടി -340/

നേരിട്ടെത്തി വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പാഴ്‌സലായും അയച്ചും കൊടുക്കും. ബുക്ക് ചെയ്യാനായി 9207658537, 9947601785 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Read Also: സൂക്ഷിച്ച് നോക്കണ്ടെടാ ഉണ്ണീ...വിപണി കീഴടക്കി കറുവപ്പട്ടയുടെ 'വ്യാജന്‍', മാരക രോഗങ്ങള്‍ക്ക് കാരണമാകും 'കാസിയ'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.