ETV Bharat / state

കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു - RAIN ALERT IMD

ലക്ഷദ്വീപിൽ ഇന്ന് (07/04/2025) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

RAIN ALERT IN KERALA  THUNDERSTROM KERALA  INDIA METEOROLOGICAL DEPARTMENT  weather
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : April 7, 2025 at 6:29 PM IST

1 Min Read

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. സംസ്ഥാനത്ത് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് പരക്കെയുള്ള മഴയ്‌ക്ക് കാരണമായത്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടതെന്നും ഐഎംഡി വ്യക്തമാക്കുന്നു. അതേസമയം ലക്ഷദ്വീപിൽ ഇന്ന് (7 ഏപ്രിൽ 2025) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

07/04/2025 ജില്ലകള്‍ തിരിച്ചുള്ള കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ് ഇപ്രകാരമാണ്:

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.

08/04/2025 ജില്ലകള്‍ തിരിച്ചുള്ള കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ് ഇപ്രകാരമാണ്:

കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൊല്ലം ജില്ലയിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്.

Also Read: വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് പുതുജീവൻ; രാത്രിയുടെ നിശബ്‌ദതയിൽ "ദൈവത്തെ" പോലെ അവതരിച്ച് അഗ്നിരക്ഷാ സേന - FIRE FORCE RESCUES FIVE YOUTHS

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.