മലപ്പുറം: പി വി അൻവറും എ പി അനിൽ കുമാറും തമ്മിൽ നടന്ന കൂടിക്കാഴ്‌ചയില്‍ ചർച്ചകൾ നടക്കുന്നതിനിടെ, കൂടിക്കാഴ്‌ച യാദൃച്ഛികമായിരുന്നു എന്ന് പിവി അന്‍വര്‍. സ്ഥാനാർഥി നിർണയത്തിൽ തനിക്ക് പങ്കില്ലെന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർഥി സാധ്യതകൾ സ്വാഭാവികമായും ചർച്ചയായെന്നും മുമ്പ് ഡിമാൻഡ് റിക്വസ്റ്റ് നൽകിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരുമാനം എടുക്കേണ്ടത് നേതൃത്വമാണെന്നും യുഡിഎഫിന് ആശങ്കയ്ക്ക് വകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കൂടിക്കാഴ്‌ച തികച്ചും സൗഹൃദപരമായിരുന്നു എന്ന് എ പി അനിൽ കുമാർ പ്രതികരിച്ചു. സ്ഥാനാർഥി നിർണയം പൂർണമായും നേതൃത്വം തീരുമാനിക്കുമെന്നും സിപിഎമ്മിന് ഇതുവരെ പേര് പോലും പറയാൻ ആളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. അൻവറിന്‍റെ മുന്നണി പ്രവേശം യുഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും അനിൽ കുമാർ വ്യക്തമാക്കി.