തിരുവനന്തപുരം: വനിതാ സിപിഒ റാങ്ക് ലിസ്‌റ്റിൻ്റെ കാലാവധി അവസാനിക്കാന്‍ എട്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ കല്ലുപ്പില്‍നിന്ന് പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍. നിയമനം തേടിയുള്ള സമരത്തിൻ്റെ 10-ാം ദിവസമായ ഇന്നാണ് സെക്രട്ടേറിയറ്റിന് മുന്നിൽ കല്ലുപ്പിൽ ഒറ്റക്കാലിൽ തൊഴുകൈകളോടെ നിന്ന് വനിതാ സിപിഒ റാങ്ക് ഹോൾഡർമാര്‍ പ്രതിഷേധിച്ചത്. ഏപ്രിൽ 19 നാണ് റാങ്ക് ലിസ്‌റ്റിൻ്റെ കാലാവധി അവസാനിക്കുക.
കഴിഞ്ഞ ദിവസങ്ങളില്‍ പ്ലാവില തൊപ്പിയണിഞ്ഞും ഭിക്ഷയാചിച്ചും ശയന പ്രദിക്ഷണം നടത്തിയും കൈയിൽ കർപ്പൂരം കത്തിച്ചും സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാർഥികൾ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സമരക്കാരുമായി സർക്കാർ ഇതുവരെ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം വിഷയം നേരിട്ടു കണ്ടു ബോധിപ്പിക്കാൻ മുഖ്യമന്ത്രിയെ കാണാനും സമരക്കാർ ശ്രമിച്ചിരുന്നു. എന്നാൽ ഓഫീസിൽ കാത്തു നിന്ന ശേഷം മുഖ്യമന്ത്രിയെ കാണാനാകാതെ മടങ്ങുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊലീസ് സേനയിൽ വനിതാപ്രതിനിധ്യം 15 ശതമാനമായി വർധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാൻ അവശ്യപ്പെട്ട് നിരവധി ജനപ്രതിനിധികളെ കണ്ടു. എന്നാൽ മുഖ്യമന്ത്രിയെ ഇതുവരെ നേരിട്ടു കാണാൻ പോലും കഴിഞ്ഞില്ലെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. 967 പേരാണ് വനിതാ സിപിഒ റാങ്ക് ലിസ്‌റ്റിലുള്ളത്. റാങ്ക് ലിസ്റ്റിലെ 292 പേർക്ക് നിയമനം കിട്ടി. കഴിഞ്ഞ വർഷങ്ങളിൽ സിപിഒ റാങ്ക് ലിസ്‌റ്റിൽനിന്ന് 60 ശതമാനം നിയമനമാണ് നടന്നത്. എന്നാൽ വനിതാ സിപിഒ റാങ്ക് ലിസ്റ്റിനെ സർക്കാർ പൂർണമായി അവഗണിക്കുകയാണെന്നും ഉദ്യോഗാർഥികൾ പറയുന്നു.
Also Read: വിഷുവിന് മഴ ചതിക്കുമോ? കേരളത്തിൽ കനത്ത മഴയ്‌ക്ക് സാധ്യത, കാലാവസ്ഥ റിപ്പോര്‍ട്ട് ഇങ്ങനെ