ഇടുക്കി: മൂന്നാറിനടുത്ത് സ്വകാര്യ ബസിൻ്റെ ടയർ ഓട്ടത്തിനിടയിൽ ഊരി പോയി. തലനാരിഴക്ക് രക്ഷപ്പെട്ട് യാത്രക്കാർ. ദേവികുളത്തുനിന്ന് അടിമാലിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൻ്റെ ടയർ ആണ് ഊരി പോയത്.
വാഹനത്തിൻ്റെ മുൻഭാഗത്ത് നിന്ന് ഊരിപോയ ടയർ പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് കേടുപാടുകൾ സംഭവിച്ചു. ഇന്ന് ഉച്ചക്ക് ശേഷം ദേശിയപാത 85ൽ പള്ളിവാസലിന് സമീപത്താണ് അപകടം ഉണ്ടായത്. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രികർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.