കൈതാൽ: താന്‍ ചെയ്‌ത ശപഥത്തിന്‍റെ പേരില്‍ പതിനാല് വര്‍ഷമായി പാദരക്ഷ ധരിക്കാതിരുന്ന കര്‍ഷകന് നേരിട്ടെത്തി പാദരക്ഷ അണിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലാണ് സംഭവം. ഹരിയാന സ്വദേശിയായ രാംപാൽ കശ്യപിനെയാണ് പ്രധാനമന്ത്രി നേരിട്ടെത്തി ചെരുപ്പ് അണിയിച്ചത്.
2011-ൽ, നാട്ടുകാരുമായി നടന്ന ഒരു സാധാരണ സംഭാഷണത്തിനിടെയാണ് രാംപാൽ കശ്യപ് ആ പ്രതിജ്ഞ എടുക്കുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി, തന്നെ നേരില്‍ കാണുന്നത് വരെ നഗ്നപാദനായി ജീവിക്കുമെന്നായിരുന്നു രാംപാൽ കശ്യപിന്‍റെ ശപഥം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈതാൽ ജില്ലയിലെ ഖേരി ഗുലമാലി ഗ്രാമത്തിലെ തൊഴിലാളിയാണ് കശ്യപ്. മഴയത്തും വെയിലത്തും ഒരുപോലെ പണിയെടുത്തപ്പോഴും കശ്യപ് തന്‍റെ പ്രതിജ്ഞയിൽ ഉറച്ചുനിന്നു. കനത്ത ചൂടില്‍ പാദങ്ങള്‍ ചുട്ടുപൊള്ളിയപ്പോഴും അദ്ദേഹം പാദരക്ഷകള്‍ ധരിക്കാൻ തയ്യാറായില്ല. മോദി പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.
അങ്ങിനെ നാല് വർഷങ്ങൾക്ക് ശേഷം, ദേശീയ തെരഞ്ഞെടുപ്പിൽ മോദി പ്രധാനമന്ത്രിയായി. രാംപാല്‍ കശ്യപിന്‍റെ പ്രതിജ്ഞയുടെ ഒരു ഭാഗം പൂർത്തീകരിക്കപ്പെട്ടു. എന്നാല്‍ ശപഥം പൂര്‍ത്തിയാകാന്‍ കശ്യപിന് പിന്നെയും 10 വർഷത്തിലധികം കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം രാംപാല്‍ കശ്യപിന്‍റെ ആഗ്രഹവും ശപഥവും പൂര്‍ണമായും പൂര്‍ത്തിയാക്കപ്പെട്ടു. പ്രധാനമന്ത്രി മോദി നേരിട്ടെത്തി അദ്ദേഹത്തിന് ഷൂസ് സമ്മാനിച്ചു.
തുടര്‍ന്ന് തന്‍റെ സന്തോഷം രാംപാല്‍ ഇടിവി ഭാരതിനോട് പങ്കുവച്ചു. "മോദി നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് തന്‍ വിശ്വസിക്കുന്നു" എന്ന് രാംപാല്‍ കശ്യപ് ഇടിവി ഭാരതിനോട് പറഞ്ഞു. 'എനിക്ക് വളരെ സന്തോഷം തോന്നുന്നു... ഒടുവിൽ ഞാൻ എന്‍റെ ദൈവത്തെ കണ്ടുമുട്ടിയത് പോലെ തോന്നുന്നു.
പ്രധാനമന്ത്രി തന്നോട് വിശദമായി സംസാരിച്ചു. തന്‍റെ പ്രതിജ്ഞയെക്കുറിച്ച് ചോദിച്ചറിഞ്ഞു. ജോലി ചെയ്‌ത് മുന്നോട്ട് പോകണമെന്ന് ഉപദേശിച്ചു. മോദി തന്‍റെ സ്വകാര്യ ഫോൺ നമ്പർ പങ്കുവയ്ക്കുകയും ഇടയ്ക്ക് വിശേഷങ്ങള്‍ അറിയിക്കാന്‍ പറയുകയും ചെയ്‌തുവെന്നും രാംപാല്‍ വ്യക്തമാക്കി.