എറണാകുളം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 19 വിദ്യാർഥികളെ സർവകലാശാല പുറത്താക്കി. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടപടിയെടുത്തതായി സർവകലാശാല ഹൈക്കോടതിയിൽ അറിയിച്ചു.
സിദ്ധാർഥന്‍റെ അമ്മ എം.ആർ. ഷീബ നൽകിയ ഹർജിയിലാണ് സർവകലാശാലയുടെ വിശദീകരണം. പ്രതികളായ വിദ്യാർഥികൾക്ക് മറ്റ് കാമ്പസുകളിൽ പ്രവേശനം അനുവദിച്ചതിനെതിരെ ഷീബ കോടതിയെ സമീപിക്കുകയായിരുന്നു. മുമ്പ് സിംഗിള്‍ ബെഞ്ച് പ്രതികളായ വിദ്യാർഥികളെ മണ്ണുത്തി കാമ്പസിൽ പ്രവേശിപ്പിക്കണമെന്ന വിധി നൽകിയിരുന്നു. അതിനെതിരെ ഡിവിഷൻ ബെഞ്ചിൽ ഷീബ അപ്പീൽ നൽകി. തുടർന്ന്, വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ ഹൈക്കോടതി ഇടക്കാലമായി തടഞ്ഞിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2024 ഫെബ്രുവരി 18നാണ് ബിരുദ വിദ്യാർഥിയായ ജെ.എസ്. സിദ്ധാർഥനെ സർവകലാശാല ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹവിദ്യാർഥികളുടെ മർദനമേൽക്കാൻ കാരണമാകുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. അതിൻ്റെ അടിസ്ഥാനത്തിലാണ് സർവകലാശാല നടപടിയെടുത്തത്.