മലപ്പുറം: യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്. കൊണ്ടോട്ടി സ്വദേശിയായ വീരാന്‍കുട്ടിക്കെതിരെയാണ് കേസെടുത്തത്. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, നിയമവിരുദ്ധമായി വിവാഹബന്ധം വേര്‍പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുവതിയുടെ മൊഴി പ്രകാരം മലപ്പുറം വനിതാ സെല്ലാണ് കേസെടുത്തത്.
മകള്‍ക്കും തനിക്കും നീതി വേണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ യുവതി പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഭര്‍തൃവീട്ടില്‍ പീഡനമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സൗന്ദര്യമില്ലെന്ന് പറഞ്ഞ് പരിഹസിച്ചു, മാരകരോഗങ്ങള്‍ ഉണ്ടെന്ന് ഭര്‍തൃ വീട്ടുകാര്‍ പറഞ്ഞ് പ്രചരിപ്പിച്ചു തുടങ്ങിയ കാര്യങ്ങളും യുവതിയുടെ പരാതിയിലുണ്ട്. അൻപത് പവൻ സ്വര്‍ണം ചോദിച്ചിരുന്നുവെന്നും 30 പവനാണ് നല്‍കിയതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്
ഒരു മാസവും 10 ദിവസവുമാണ് ഭര്‍തൃ വീട്ടില്‍ കഴിഞ്ഞതെന്നും യുവതിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നര വര്‍ഷം മുമ്പായിരുന്നു വീരാന്‍കുട്ടിയുമായുള്ള വിവാഹം. ഒരുമാസം മുൻപാണ് പിതാവിൻ്റെ ഫോണില്‍ വിളിച്ച് വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്.
Read Also: 'ആളുകൾക്ക് വിസ്താരമായി ഇരിക്കാനായിരിക്കും സംഘാടകർ വലിയ പന്തലിട്ടത്'; സദസ്സില്‍ ആളില്ലാത്തതിൻ്റെ അമർഷം പരസ്യമാക്കി മുഖ്യമന്ത്രി