എറണാകുളം: മുനമ്പം ഭൂമിതർക്ക കേസിൽ അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രിബ്യൂണലിന് ഹൈക്കോടതിയുടെ വിലക്ക്. അതേസമയം വഖഫ് ട്രിബ്യൂണലിന് വാദം തുടരാം. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി.
ഹര്‍ജിയില്‍ ഫറൂഖ് കോളജ് മാനേജ്‌മെന്‍റിന് ഹൈക്കോടതി നോട്ടിസ് അയച്ചു. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്‌ത ഭൂമിയുടെ വില്‍പനക്കല്ലെ തടസമുള്ളൂവെന്ന് ചോദ്യം. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത ഭൂമിയുടെ വില്‍പന സാധു ആകില്ലേയെന്ന് കോഴിക്കോട്ടെ വഖഫ് ട്രിബ്യൂണൽ ഇന്ന് വാദത്തിനിടെ ചോദ്യമുന്നയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1950ലാണ് സിദ്ദിഖ് സേട്ട് മുനമ്പം ഭൂമി ഫറൂഖ് കോളജിന് കൈമാറുന്നത്. 1954ലെ വഖഫ് നിയമ പ്രകാരം വഖഫ് ഭൂമികൾ മൂന്ന് മാസത്തിനകം രജിസ്റ്റർ ചെയ്യണം എന്നാണ് പറയുന്നത്. എന്നാൽ മുനമ്പം ഭൂമി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്‌തത് 2019ലാണ് ഇക്കാര്യത്തിലാണ് വിൽപ്പന സാധുത സംബന്ധിച്ച് ട്രിബ്യൂണൽ ചോദ്യമുന്നയിച്ചത്.