ETV Bharat / state

രാജ്യത്ത് നങ്കൂരമിട്ടതിൽ ഏറ്റവും വലിയ കപ്പലുകളിലൊന്ന്; എംഎസ്‌സി കെയ്‌ലി വിഴിഞ്ഞത്ത് - MSC Kayley docks at Vizhinjam PORT

എംഎസ്‌സി കെയ്‌ലി വിഴിഞ്ഞത്ത് നങ്കൂരമിട്ടു. രാജ്യത്ത് നങ്കൂരമിട്ടതില്‍ ഏറ്റവും ഡ്രാഫ്‌റ്റ് കൂടിയ കപ്പലുകളിലൊന്നാണിത്.

author img

By ETV Bharat Kerala Team

Published : Sep 10, 2024, 12:13 PM IST

VIZHINJAM INTERNATIONAL PORT  MSC KAYLEY  MSC KAYLEY ANCHORED VIZHINJAM PORT  എംഎസ്‌സി കെയ്‌ലി വിഴിഞ്ഞത്ത്
MSC Kayley Docks At Vizhinjam International Port (ETV Bharat)

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സമുദ്രനിരപ്പില്‍ നിന്നും 16.5 മീറ്റര്‍ ആഴത്തിലുള്ള എംഎസ്‌സി കെയ്‌ലി എത്തി. വിഴിഞ്ഞത്ത് ഇതുവരെ എത്തുന്ന ഏറ്റവും കൂടുതല്‍ ഡ്രാഫ്റ്റ് അഥവാ ആഴം കൂടിയ കപ്പലാണ് എംഎസ്‌സി കെയ്‌ലി. രാജ്യത്ത് ഇതുവരെ നങ്കൂരമിട്ടതില്‍ ഏറ്റവും ഡ്രാഫ്‌റ്റ് കൂടിയ കപ്പലുകളിലൊന്നാണിത്.

VIZHINJAM INTERNATIONAL PORT  MSC KAYLEY  MSC KAYLEY ANCHORED VIZHINJAM PORT  എംഎസ്‌സി കെയ്‌ലി വിഴിഞ്ഞത്ത്
MSC Kayley Anchored at Vizhinjam Port (ETV Bharat)

ഇന്നലെ (സെപ്‌റ്റംബർ 9) ഉച്ചയ്ക്ക് ശേഷമായിരുന്നു കപ്പലിനെ പുറംകടലില്‍ നിന്നും ബെര്‍ത്തിലേക്കടുപ്പിച്ചത്. രണ്ട് ദിവസത്തേക്ക് കൂടി കപ്പല്‍ വിഴിഞ്ഞത്ത് തുടരുമെന്നും കണ്ടയ്‌നറുകൾ ഇറക്കുമെന്നും അദാനി പോര്‍ട്‌സ് അറിയിച്ചു. എംഎസ്‌സി കെയ്‌ലിയില്‍ എത്തുന്ന കണ്ടെയ്‌നറുകള്‍ കൊണ്ട് പോകാനായി എംഎസ്‌സി സുവാപെ വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിട്ടിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മദര്‍ഷിപ്പ് തുറമുഖം വിട്ട ശേഷം എംഎസ്‌സി സുവാപെ വിഴിഞ്ഞത്തെ ഏഴാം നമ്പര്‍ ബെര്‍ത്തിലേക്ക് എത്തും. വരുന്ന രണ്ടാഴ്‌ചയ്ക്കിടെ 6 കപ്പലുകള്‍ കൂടി വിഴിഞ്ഞത്തേക്ക് കണ്ടെയ്‌നറുകളുമായി എത്തുമെന്ന് തുറമുഖ അധികൃതര്‍ വ്യക്തമാക്കുന്നു.

MSC Kayley (ETV Bharat)

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നങ്കൂരമിട്ട എംഎസ്‌സി വാഷിങ്ടണ്‍ എന്ന കപ്പലാണ് ഇന്ത്യയില്‍ നങ്കൂരമിട്ടതില്‍ ഏറ്റവും കൂടുതല്‍ ഡ്രാഫ്റ്റ് റേയ്ഞ്ചുള്ള കപ്പല്‍. 17 മീറ്ററാണ് ഈ കപ്പലിന്‍റെ ആഴം. 24 മീറ്ററാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ സ്വാഭാവിക ആഴം.

Also Read: എംഎസ്‌സി ഡെയ്‌ല എത്തി, വിഴിഞ്ഞം തുറമുഖത്തെത്തുന്ന നാലാമത്തെ കപ്പല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.