ETV Bharat / state

"ഊത്ത" കാലത്ത് ചെറു മീനുകളെ വലയിലാക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കുക! അഴിക്കുള്ളിലാവും - KERALA MONSOON FISHING

കാലവർഷത്തിൻ്റെ തുടക്കത്തിൽ പ്രജനനത്തിനായി മത്സ്യങ്ങൾ ദേശാന്തര സഞ്ചാരം നടത്തും. ഇതിനെ ഊത്ത എന്നാണ് അറിയപ്പെടുന്നത്

FISHING BAN KERALA ENDANGERED FISH INDIA MONSOON REGULATIONS കാലവർഷം മത്സ്യബന്ധനം
Representative image (Etv Bharat)
author img

By ETV Bharat Kerala Team

Published : May 20, 2025 at 12:29 PM IST

3 Min Read

കാസർകോട്: കാലവർഷമെത്തുകയായി. പുതുമഴയിൽ വയലുകളിലേക്കും ചെറുതോടുകളിലേക്കും അരുവികളിലേക്കും വെള്ളം ഒഴുകിയെത്തും. ഒപ്പം മത്സ്യങ്ങളും കൂട്ടത്തോടെ എത്തും. മഴക്കാലത്ത് ചൂണ്ടയും വലയുമായി മീൻ പിടിക്കാൻ പോകുന്നവർ നിരവധിയാണ്. എന്നാൽ മൺസൂൺ കാലത്തെ മീൻപിടിത്തം അല്പം ശ്രദ്ധിക്കണം. അല്ലെങ്കിൽ അഴിക്കുള്ളിലാകും. കഴിഞ്ഞ ദിവസം കാസർകോട്ടുനിന്ന് മിസ് കേരള മീനിനെ പിടിച്ച നാലുപേരെ വനം വകുപ്പ് പിടികൂടിയിരുന്നു. ഇതോടെയാണ് എല്ലാ മീനുകളെയും പിടിക്കാൻ സാധിക്കില്ലെന്ന് പലരും അറിഞ്ഞത്.

ഇത് മുട്ടയിടുന്ന കാലം!

കാലവർഷം ആരംഭിക്കുമ്പോൾ മത്സ്യങ്ങൾ പ്രജനനത്തിനായി നടത്തുന്ന കൂട്ട പലായനമാണ് ഊത്ത (Floodplain Breeding Run). ഇത് ഊത്തൽ, ഊത്തയിളക്കം, ഊത്തകയറ്റം എന്നിങ്ങനെയും അറിയപ്പെടുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ ആദ്യവാരത്തോടെ കേരളത്തിലെത്തും. കേരളം ഉൾപ്പെടെ പല പ്രദേശങ്ങളിലെയും ശുദ്ധജല മത്സ്യങ്ങൾക്ക് പ്രജനനകാലം മൺസൂണിൻ്റെ വരവാണ്.

നദികളിൽ നിന്നും മറ്റ് ജലാശയങ്ങളിൽ നിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ വയലുകൾ, ചെറുതടാകങ്ങൾ, കൈത്തോടുകൾ, കൃത്രിമ കനാലുകൾ, ചതുപ്പുകൾ തുടങ്ങിയ വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിലേക്ക് സഞ്ചരിക്കുന്നു. ഇവിടെ പ്രജനനം നടത്തിയ ശേഷം അവ തിരികെ പോകും. മൺസൂണിൻ്റെ ആദ്യ ആഴ്ചയിലാണ് ഈ പ്രതിഭാസം സാധാരണയായി സംഭവിക്കുന്നത്. പ്രജനനത്തിനായി മത്സ്യങ്ങൾ നടത്തുന്ന ഈ യാത്രയിൽ, മനുഷ്യർ ഇവയെ ഭക്ഷണത്തിനായി പിടിച്ചെടുക്കാറുണ്ട്. ഇത് പൊതുവെ ഊത്തപിടിത്തം എന്നറിയപ്പെടുന്നു.

മഴക്കാലത്തെ മത്സ്യബന്ധന നിയന്ത്രണങ്ങൾ

ഊത്ത കാലത്തെ മത്സ്യബന്ധനം സർക്കാർ നിയന്ത്രിച്ചിട്ടുള്ളതാണ്. തെക്കുപടിഞ്ഞാറൻ പ്രജനനകാലമായതിനാൽ ഓരോ മീനിനെ പിടികൂടുന്നത് ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു. ഇത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.

കേരളത്തിലെ വയലുകളിലും തോടുകളിലും ഈ സമയത്ത് മീൻ പിടിച്ചാൽ തടവും പിഴയുമാണ് ശിക്ഷ. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിൽ നടപടിയെടുക്കാം. ഒറ്റാൽ, വല, വെട്ട് തുടങ്ങിയ രീതികളിലൂടെയാണ് മഴക്കാലത്ത് കൂട്ടമായി മത്സ്യം പിടിക്കുന്നത്. പല നാടൻ മത്സ്യങ്ങളും ഇന്ന് വംശനാശ ഭീഷണിയിലാണ്. ഈ നിയന്ത്രണം മഴക്കാലത്ത് മാത്രമാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്.

ചെമ്പട്ടികയിൽ ഉൾപ്പെട്ട പ്രധാന മത്സ്യങ്ങൾ

വംശനാശഭീഷണി നേരിടുന്ന അമ്പതോളം മീനുകൾ അന്താരാഷ്ട്ര ജൈവസംരക്ഷണ ചെമ്പട്ടികയിൽ ഉൾപ്പെട്ടവയാണ്. വനത്തിൽ കയറി ഇത്തരം മീനുകളെ പിടിച്ചാൽ വനം വകുപ്പ് കേസെടുക്കും. കുള്ളൻ കല്ലൊട്ടി, മ്ലാപാറ കല്ലൊട്ടി, പെരിയാർ കല്ലൊട്ടി, ഉരുളൻ നത്തോലി, മലബാർ പാവുകൻ, ആശ്ചര്യപ്പരൽ, കുഴിവാലൻ കല്ലൊട്ടി, വെണ്ണ കല്ലൊട്ടി, കുറുമ്പൻ കല്ലൊട്ടി, കരിമ്പാച്ചി, വാഴയ്ക്ക വരയൻ കരിയാൻ, വരയൻശീലൻ, ബ്രാഹ്മണകണ്ട, തിരിച്ചറിയാപരൽ, ചെമ്മുള്ളൻപാവൽ, മോഡോൻ, പൂക്കോടൻപരൽ, മധൂസൂദനപരൽ, ഉറുളൻപരൽ, കരുമ്പുള്ളിപ്പരൽ, പാറപ്പരൽ, ചോരക്കണിയാൻ, കുയിൽമീൻ, ജലപ്പല്ലികൽനക്കി, കുറുമ്പൻ കൽനക്കി, കൽക്കാരി, സിലാസ് കൾപ്പൂരോൻ, നെടുംകൽനക്കി മേനോൻകോയ്മ, പാമ്പാർകോയ്മ, പെരിയർകോയ്മ, സുന്ദരിക്കോയ്മ, കുന്തിക്കോയ്മ, നീലക്കൂരി, കരിങ്കഴുത്തൻ, മഞ്ഞക്കൂരി, മിഡു, വെള്ളിവാള, ഇരുളൻ പാറപ്പൂരി, ഏലക്കാടൻ പാറപ്പൂരി, മലബാർ പാറപ്പൂരി, ആറ്റുകൂരി, നാടൻമുശി, കുരുടൻമുശി, അറ്റച്ചുവപ്പൻ, പനയാരകൻ, ചെങ്കൽകുളവൻ, കുഴിപ്പുളവൻ, കാട്ടപ്പുളവൻ, പാതാളത്തൊണ്ടി, കരിങ്കണ. ഈ മത്സ്യങ്ങളെ വനത്തിന് അകത്ത് കയറി പിടിച്ചെന്ന് കണ്ടെത്തിയാൽ കേസെടുക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

എന്താണ് ചെമ്പട്ടിക

വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ ഉൾക്കൊള്ളുന്ന പട്ടികയാണ് ചെമ്പട്ടിക" എന്ന് പൊതുവെ അറിയപ്പെടുന്നത്. (IUCN റെഡ് ലിസ്റ്റ് ഓഫ് ത്രെട്ടൻഡ് സ്പീഷീസ് (International Union for Conservation of Nature's Red List of Threatened Species)). മത്സ്യങ്ങളുടെ കാര്യത്തിലും ഈ പട്ടിക ബാധകമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ പട്ടികയിൽ, ഒരു ജീവിവർഗത്തിൻ്റെ വംശനാശ സാധ്യതയെ അടിസ്ഥാനമാക്കി അവയെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. പ്രധാന വിഭാഗങ്ങൾ ഇവയാണ്:

  • വംശനാശം സംഭവിച്ചത് (Extinct, EX): വംശനാശം സംഭവിച്ച ജീവികൾ.
  • കാട്ടിൽ വംശനാശം സംഭവിച്ചത് (Extinct in the Wild, EW): കാട്ടിൽ കാണപ്പെടാത്ത, സംരക്ഷിത സാഹചര്യങ്ങളിൽ നിലനിൽക്കുന്ന ജീവികൾ.
  • ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവ (Critically Endangered, CR): വംശനാശ സാധ്യത വളരെ കൂടുതലുള്ളവ.
  • അപകടാവസ്ഥ (Endangered, EN): അതിവേഗം വംശനാശഭീഷണി നേരിടുന്നവ.
  • ദുർബലമായത് (Vulnerable, VU): വംശനാശ സാധ്യതയുള്ളവ.
  • വംശനാശ ഭീഷണിക്ക് അരികെ (Near Threatened, NT): സമീപ ഭാവിയിൽ വംശനാശഭീഷണി നേരിടാൻ സാധ്യതയുള്ളവ.
  • ഏറ്റവും കുറഞ്ഞ ആശങ്ക (Least Concern, LC): സമീപ ഭാവിയിൽ വംശനാശം സംഭവിക്കാൻ സാധ്യതയില്ലാത്തവ.

അമിതമായ മത്സ്യബന്ധനം, ആവാസവ്യവസ്ഥയുടെ നാശം, മലിനീകരണം, അധിനിവേശ മത്സ്യങ്ങളുടെ വർധനവ് തുടങ്ങിയ പല കാരണങ്ങൾകൊണ്ടും ധാരാളം മത്സ്യവർഗങ്ങൾ ഇന്ന് ഈ ചെമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ, "മിസ് കേരള" (Miss Kerala - Sahyadria denisonii) പോലുള്ള ചില അലങ്കാര മത്സ്യങ്ങൾ പോലും വംശനാശ ഭീഷണി നേരിടുന്നതിനാൽ IUCN ചെമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെക്കാൻ മഹസീർ (Deccan Mahseer - Tor khudree) പോലുള്ള ശുദ്ധജല മത്സ്യങ്ങളും ഈ ഭീഷണി നേരിടുന്നവയാണ്.

Also read:- ഓർമ്മ വേണം ഷിരൂർ ദുരന്തം! മലബാറിലെ കുന്നുകൾ ഇടിച്ചു നിരത്തുന്നു; ജലസ്രോതസുകൾ വറ്റും, ഉരുൾപൊട്ടൽ സാധ്യതയേറും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.