ETV Bharat / state

ഗാന്ധി ജയന്തി ആഘോഷം; 'സ്വച്ഛതാ ഹി സേവ' ക്യാമ്പയിനില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി - Suresh Gopi Gandhi Jayanti Cleaning

തൃശൂരില്‍ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു. കോസ്‌റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ നടത്തിയ സ്വച്ഛ്ഭാരത്‌ പരിപാടിക്കെത്തി മന്ത്രി സുരേഷ്‌ ഗോപി. ശുചീകരണ യജ്ഞത്തിലും മന്ത്രി പങ്കെടുത്തു.

author img

By ETV Bharat Kerala Team

Published : Oct 2, 2024, 3:02 PM IST

SURESH GOPI gandhi jayanti  GANDHI JAYANTI CLEANING SURESHGOPI  THRISSUR THALIKKULAM BEACH CLEANING  SWACHH BHARAT MISSION THRISSUR
Minister Suresh Gopi (ETV Bharat)

തൃശൂർ: ഗാന്ധിജയന്തി ദിനത്തിൽ തൃശൂർ തളിക്കുളം ബീച്ചിൽ കോസ്‌റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വച്ഛ്ഭാരത്‌ പരിപാടി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്‌തു. 'സ്വച്ഛതാ ഹി സേവ' ക്യാമ്പയിനിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വൃത്തിയും ആരോഗ്യവുമുള്ള ഒരു രാഷ്ട്രത്തിന്‍റെ വികസനത്തിനായി 'സ്വച്ഛത ഹി സേവ' ശുചിത്വ യഞ്ജം ഇനി മുടങ്ങാതെ തുടരണമെന്ന് സുരേഷ് ഗോപി പറഞ്ഞു.

മഹാത്മജിയുടെ ജന്മദിനം ആഘോഷിക്കുന്നു എന്നതിലുപരി അത് ആചരിക്കുകയും ആദരിക്കുകയുമാണ് ലോക ജനത. പ്രധാനമന്ത്രി വിഭാവനം ചെയ്‌ത സ്വച്ഛ്ഭാരത്‌ വർഷങ്ങളായി മുന്നോട്ട് പോകുന്നു. അത് ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നും ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവേ സുരേഷ് ഗോപി പറഞ്ഞു.

ഗാന്ധിയജയന്തി ആഘോഷത്തില്‍ സുരേഷ്‌ ഗോപി (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തളിക്കുളം ബീച്ചിലെ സ്വച്ഛതാ ക്യാമ്പയിൻ ഫ്ലാഗ് ഓഫ് ചെയ്‌ത കേന്ദ്ര സഹമന്ത്രി കടലോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും പങ്കാളിയായി. സ്‌കൂൾ വിദ്യാർഥികൾക്കും എൻസിസി കേഡറ്റുകൾക്കും മാലിന്യ നിർമാജന പ്രവർത്തകർക്കും പരിപാടിയിൽ വൃക്ഷത്തൈകൾ വിതരണം ചെയ്‌തു.
വിവിധ എൻജിഒ, എൻഎസ്എസ്, എൻസിസി കേഡറ്റുകൾ, സ്‌കൂൾ വിദ്യാർഥികൾ, എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോസ്‌റ്റ് ഗാർഡ് ജില്ല കേരള & മാഹി ജില്ല കമാൻഡർ ഡിഐജി എൻ രവി, കമാൻഡൻ്റ് സന്ദീപ് സിങ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Also Read: പ്രതിഷ്‌ഠ ഗാന്ധിജി; പഴവും പൂക്കളും കാപ്പിയും പ്രസാദം; കങ്കണാടിയിലെ അപൂർവ ക്ഷേത്ര വിശേഷങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.