കാസർകോട് : ഊർജസംരക്ഷണത്തിന് ഒരു പുത്തൻ മാതൃക കണ്ടെത്തി കാഞ്ഞങ്ങാട് മേലാംകൊട്ട് ജിയുപി സ്‌കൂള്‍ അധ്യാപകരും കുട്ടികളും. ക്ലാസ് മുറികളില്‍ പഠിച്ച പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കിയതോടെ കാഞ്ഞങ്ങാട് യുപി സ്‌കൂള്‍ കാർബൺ ഫ്രീ ക്യാമ്പസായി മാറി. ഈ വിദ്യാലയത്തിലെ അടുക്കള സംസ്ഥാനത്തെ തന്നെ ആദ്യത്തെ സ്‌മാര്‍ട്ട് അടുക്കളയും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉയര്‍ന്ന എൽപിജി, വൈദ്യുതി എന്നിവയുടെ ബില്‍ ആണ് സ്‌മാര്‍ട്ട് അടുക്കള എന്ന ആശയം ഉദിച്ചതിന് പിന്നിലെന്ന് പ്രധാനാധ്യാപകന്‍ കെവി നാരായണന്‍ വ്യക്തമാക്കി. പ്രതിമാസം 18,000 രൂപയിൽ കൂടുതൽ ചെലവാണ് സ്‌കൂളില്‍ വന്നു കൊണ്ടിരുന്നത്. ഇതില്ലാതാക്കാന്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ഒരു പോലെ വർഷങ്ങളോളം പ്രയത്നിച്ചോഴാണ് സ്‌കൂളില്‍ ഒരു അത്യുഗ്രൻ സോളാർ പാനലും മറ്റ് സംവിധാനങ്ങളും സ്ഥാപിക്കപ്പെടുന്നത്.
50 ലക്ഷം രൂപയുടെ സൗരോര്‍ജ പ്ലാൻ്റാണ് സ്‌കൂളില്‍ സ്ഥാപിക്കപ്പെട്ടത്. ഈ ഫണ്ടില്‍ 25 ലക്ഷം രൂപ കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ്റെ എംഎൽഎ ഫണ്ടിൽ നിന്നാണ് കണ്ടെത്തിയത്. 500 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഇപ്പോള്‍ ഭക്ഷണം ഉണ്ടാക്കുന്നത് വളരെ ഈസിയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.
പുതിയ സംവിധാനം പ്രാവര്‍ത്തികമായപ്പോള്‍ പ്രതിമാസ വൈദ്യുതി ചാർജുകൾ പത്തിലൊന്നായി കുറഞ്ഞെന്നാണ് സ്‌കൂള്‍ അധിക്യതര്‍ പറയുന്നത്. "സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് മാത്യകയാക്കാന്‍ പറ്റുന്ന സ്‌കൂളാണ് ജിയുപി സ്‌കൂള്‍. മറ്റ് സ്‌കൂളുകളും ഇതുപോലെ ആകണമെന്നാണ് ആഗ്രഹം. 20 കിലോ വാട്ടാണ് ഇപ്പോള്‍ സോളാര്‍ പാനലിലൂടെ ഉത്പാദിപ്പിക്കുന്നത്" - പ്രധാന അധ്യാപകന്‍ നാരായണന്‍ വ്യക്തമാക്കി. സ്‌കൂള്‍ തുറന്ന സമയത്ത് നല്ല മഴയായിരുന്നിട്ട് പോലും സോളാറിന് മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:ചക്ക കൊണ്ട് ചുളപോലെ ലക്ഷങ്ങൾ സമ്പാദിക്കുന്ന കർഷകര്‍, ഇത് മോളിയുടെയും ആന്‍റണിയുടെയും വിജയഗാഥ