കോഴിക്കോട്: മൂന്നര വയസ് പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ബാലുശ്ശേരി അറപീടിക സ്വദേശി അശ്വിൻ എന്ന തമ്പുരു (31) ആണ് ബാലുശ്ശേരി പൊലീസിൻ്റെ പിടിയിലായത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ആദ്യം വയനാട് ഭാഗത്ത് ഒളിവിൽ കഴിഞ്ഞ പ്രതി പിന്നീട് കോടഞ്ചേരിയിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോടഞ്ചേരിയിൽ വച്ച് ഇയാളെ ബാലുശ്ശേരി പൊലീസ് പിടികൂടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുൻപ് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകർത്തത് ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് അശ്വിൻ എന്ന തമ്പുരു. ബാലുശ്ശേരി പൊലീസ് ഇൻസ്പെക്‌ടർ ടിപി ദിനേശ്, എസ്‌ഐ മാരായ സത്യജിത്ത്, മുഹമ്മദ് പുതുശേരി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗോകുൽ രാജ്, സിപിഒ സുജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.