ETV Bharat / state

സയ്യിദ് സാദിഖലി തങ്ങളെ സന്ദര്‍ശിച്ച് മലങ്കര മാർത്തോമ്മസഭാ ബിഷപ്പ്; ചര്‍ച്ചയായത് പുതിയ കാലത്തെ സഹകരണ സാധ്യതകളും വെല്ലുവിളികളും - MALANKARA MARTHOMMA SABHA BISHOP

സൗഹൃദത്തിൻ്റെയും സഹകരണത്തിൻ്റെയും പുതിയ വാതായനങ്ങൾ തുറന്ന് സയ്യിദ് സാദിഖലി തങ്ങള്‍- റവ ഡോ മാത്യൂസ് മാർ മകാരിയോസ് എപ്പിസ്കോപ്പ കൂടിക്കാഴ്‌ച

MALANKARA MARTHOMMA SABHA BISHOP, SYED SADIQALI SHIHAB THANGAL, PANAKKAD, P K KUNHALIKUTTY
മലങ്കര മാർത്തോമ്മസഭാ ബിഷപ്പ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്‌ച (Etv Bharat)
author img

By ETV Bharat Kerala Team

Published : April 26, 2025 at 6:39 PM IST

1 Min Read

മലപ്പുറം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുന്നംകുളം രൂപതാധ്യക്ഷൻ ബിഷപ്പ് റവ ഡോ മാത്യൂസ് മാർ മകാരിയോസ് എപ്പിസ്കോപ്പ. ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്‌ച സൗഹൃദത്തിൻ്റെയും സഹകരണത്തിൻ്റെയും പുതിയ വാതായനങ്ങൾ തുറന്നു. രാവിലെ ഒമ്പത് മണിയോടെയാണ് പാണക്കാട്ടെത്തിയ ബിഷപ്പിനെ സാദിഖലി ശിഹാബ് തങ്ങളും മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ചേർന്ന് സ്വീകരിച്ചു.

ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്‌ചയിൽ സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളും ചര്‍ച്ചയായി. പുതിയ കാലഘട്ടത്തിൽ മതസൗഹാർദ്ദം നിലനിർത്തുന്നതിനും പരസ്‌പര സഹകരണത്തോടെ മുന്നോട്ടുപോകുന്നതിനും ഊന്നൽ നൽകി വിവിധ കോണുകളിൽ നിന്നും ഉയരുന്ന വെല്ലുവിളികളെയും തെറ്റിദ്ധാരണകളെയും എങ്ങനെ ഒരുമിച്ച് നേരിടാമെന്നതിനെക്കുറിച്ചും ഇരുവരും ആശയങ്ങൾ പങ്കുവെച്ചു.

മലങ്കര മാർത്തോമ്മസഭാ ബിഷപ്പ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്‌ച (Etv Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി എം എ സമീർ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ എന്നിവരും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു. ഇരു സമുദായങ്ങൾക്കുമിടയിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും സൗഹൃദം വളർത്തുന്നതിനും ഇത്തരം കൂടിക്കാഴ്‌ചകൾക്ക് വലിയ പങ്കുണ്ടെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ബിഷപ്പിൻ്റെ സന്ദർശനം ഇരു വിഭാഗങ്ങൾക്കും സന്തോഷം നൽകിയെന്നും വരും ദിവസങ്ങളിൽ കൂടുതൽ നല്ല ബന്ധം പുലർത്താൻ ഇത് സഹായിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. ഈ സൗഹൃദ സന്ദർശനം മതപരമായ സൗഹാർദത്തിനും ഐക്യത്തിനും നല്ല മാതൃകയാണെന്ന് വിലയിരുത്തപ്പെടുന്നു.

Also Read: അനധികൃത സ്വത്ത് സമ്പാദന കേസ്: കെഎം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.