പാലക്കാട്: ലഹരിയുടെ ഉപയോഗം കേരളം നേരിടുന്ന പൊതു പ്രശ്‌നമാണെന്നും സിനിമാ മേഖലയിലെ ലഹരി പ്രയോഗത്തെ വേർതിരിച്ച് കാണാനാവില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. നവോത്ഥാന മൂല്യങ്ങളുടെ സന്ദേശം ഉൾക്കൊണ്ട് ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും യോജിച്ച് അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ ഒറ്റപ്പെട്ട നിലയിൽ കാണാനാവില്ല. എല്ലാ രംഗത്തും അതുണ്ട്. സംസ്ഥാനത്തിൻ്റെ പൊതു പ്രശ്‌നമായി വിഷയത്തെ കണ്ട് എല്ലാവരും യോജിച്ച് പ്രവർത്തിക്കണം. സർക്കാർ അതിന് മുൻകയ്യെടുക്കുന്നുണ്ട്- എം.എ.ബേബി പറഞ്ഞു.
പാർട്ടി ജനറൽ സെക്രട്ടറിയായ ശേഷം ആദ്യമായി പാലക്കാട്ടെത്തിയ അദ്ദേഹത്തിന് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
Also Read: ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ വിടാതെ പൊലീസ്; ഒരാഴ്‌ചയ്‌ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടിസ്