കോട്ടയം: ബിജെപി അംഗത്തിന്‍റെ പിന്തുണയോടെ കിടങ്ങൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം പിടിച്ചു. അഞ്ചാം വാർഡ് അംഗം സിപിഎമ്മിലെ ഇഎം ബിനു പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുൻ പഞ്ചായത്ത് പ്രസിഡൻ്റടക്കം കേരള കോൺഗ്രസിലെ 3 പേരും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
കേരള കോൺഗ്രസിനൊപ്പം ചേർന്ന് കഴിഞ്ഞ തവണ ബിജെപി ഭരണം പിടിച്ചതോടെ ബിജെപി മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. ബിജെപി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഒൻപതാം വാർഡ് അംഗം കെ.ജി വിജയനാണ് എൽഡിഎഫിനൊപ്പം നിന്നത്. എതിർ സ്ഥാനാർഥി ഇല്ലാത്തതിനാൽ വോട്ടെടുപ്പ് ഇല്ലായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതിനിടെ, കെജി വിജയനെതിരെ പ്രതിഷേധവുമായി ബിജെപി അംഗങ്ങളും പ്രവർത്തകരും പഞ്ചായത്ത് ഓഫിസിന് മുമ്പിലെത്തി. ബിജെപിയുടെ വിജയൻ ഉൾപ്പെടെ 5 അംഗങ്ങൾക്കും വിപ്പ് നൽകിയിരുന്നു. അടുത്തിടെ മണ്ഡലം കമ്മിറ്റി പുനഃസ്‌ഥാപിക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെയെല്ലാം തിരിച്ചെടുക്കുകയും ചെയ്‌തിരുന്നു. വിജയൻ വിപ്പ് കൈപ്പറ്റാത്തതിനെ തുടർന്ന് റജിസ്റ്റേഡ് തപാലിൽ അയയ്ക്കുകയായിരുന്നു.
Also Read: ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി