തിരുവനന്തപുരം: ഈ മധ്യവേനലവധിക്കാലം അതിവേഗം മുന്നോട്ടു പോകുകയാണ്. കേരളത്തിലെ പ്രകൃതി രമണീയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ കെടിഡിസി ബജറ്റ് പ്രീമിയം ഹോട്ടലുകളിലേക്ക് കുട്ടികളുമൊത്ത് ഒരു ട്രിപ്പായാലോ? കുറഞ്ഞ ചെലവില്‍ മലയാളി മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്കൊപ്പം താമസിക്കാന്‍ പ്രത്യേക അവധിക്കാല പാക്കേജൊരുക്കിയിരിക്കുകയാണ് കെടിഡിസി. കെടിഡിസിയുടെ സുപ്രധാന ടൂറിസം കേന്ദ്രങ്ങളിലെ പ്രീമിയം ബജറ്റ് ഹോട്ടലുകളില്‍ മാതാപിതാക്കള്‍ക്കും ആറ് മുതല്‍ 12 വയസുവരെയുള്ള രണ്ടു കുട്ടികള്‍ക്കും ചേര്‍ത്തുള്ളതാണ് പാക്കേജ്. ഈ പാക്കേജിന് മധ്യവേനല്‍ അവധി അവസാനിക്കുന്ന മെയ് 31 വരെ മാത്രമാണ് കാലാവധി.
ബുക്കിങ്ങിന്: www.ktdc.com
കെടിഡിസി പ്രീമിയം ഹോട്ടലുകളിലേക്കുള്ള പാക്കേജുകള്‍(2 രാത്രി, 3 പകല്‍)

ഹോട്ടല്‍ | ബേസ് കാറ്റഗറി | പ്രീമിയം കാറ്റഗറി |
ആരണ്യ നിവാസ്, തേക്കടി | 11,999 രൂപ | 12,999 രൂപ |
ടീ കൗണ്ടി, മൂന്നാര്‍ | 11,999 രൂപ | 12,999 രൂപ |
മാസ്‌കോട്ട്, തിരുവനന്തപുരം | 12,999 രൂപ | 14,999 രൂപ |
സമുദ്ര, കോവളം | 12,999 രൂപ | 15,999 രൂപ |
വാട്ടര്‍സ്‌പേസ്, കുമരകം | 12,999 രൂപ | 18,999 രൂപ |
ലേക്ക് പാലസ്, തേക്കടി | 38,999 രൂപ | 38,999 രൂപ |
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബജറ്റ് ഹോട്ടലുകള്‍
റിപ്പിള്‍ ലാന്‍ഡ്, ആലപ്പുഴ | 4,999 രൂപ | 5,555 രൂപ |
അക്വാലാന്‍ഡ്, കൊല്ലം | 5,555 രൂപ | 6,555 രൂപ |
പെപ്പര്‍ ഗ്രോവ്, വയനാട് | 5,555 രൂപ | 6,555 രൂപ |
ഗാര്‍ഡന്‍ ഹൗസ്, മലമ്പുഴ | 5,555 രൂപ | 6,555 രൂപ |
പെരിയാര്‍ഹൗസ്, തേക്കടി | 8,555 രൂപ | 6,555 രൂപ |
കുമരകം ഗേറ്റ് വേ, തണ്ണീര്‍മുക്കം | 8,555 രൂപ | 9,555 രൂപ |
ടാമറിന്‍ഡ്, മണ്ണാര്‍ക്കാട് | 4,555 രൂപ | 4,555 രൂപ |
ടാമറിന്‍ഡ്, നിലമ്പൂര്‍ | 4,555 രൂപ | 4,555 രൂപ |
ടാമറിന്‍ഡ്, കൊണ്ടോട്ടി | 4,555 രൂപ | 4,555 രൂപ |
എല്ലാ പാക്കേജുകള്‍ക്കും ബ്രേക്ക് ഫാസ്റ്റ് ലഭ്യമാണ്. ബ്രേക്ക് ഫാസ്റ്റിന് നികുതി ഉള്‍പ്പെടെയാണ് ചാര്‍ജ്. ബജറ്റ് ഹോട്ടലില്‍ എക്‌സ്ട്രാ ബെഡിന് 1500 രൂപയും പ്രീമിയം ഹോട്ടലില്‍ 4000 രൂപയും അധികം നല്‍കണം. തേക്കടി ലേക്ക് പാലസില്‍ എക്‌സ്ട്രാ ബെഡിന് 4000 രൂപ അധികം നല്‍കണം. ടാമറിന്‍ഡ് ഹോട്ടലില്‍ എക്‌സ്ട്രാ ബെഡിനു നല്‍കേണ്ടത് 500 രൂപയാണ്.
Read Also: അവധിക്കാലമല്ലേ... യാത്ര പോയോ...? സഞ്ചാര പ്രേമികളെ കാത്തിരിക്കുന്നു കെടിഡിസി, ബജറ്റ് ഹോട്ടലുകളുമായി